കുവൈത്ത് സിറ്റി: യു.എൻ.എ കുവൈത്ത് മാംഗോ ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ചു അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു. മാംഗോ ഹൈപ്പർ മാർക്കറ്റ് കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ യു.ൻ.എ പ്രസിഡന്റ് ധന്യരാജ് തരകത്ത് അധ്യക്ഷത വഹിച്ചു. മാംഗോ ചെയർമാനും മാനേജിങ് ഡയറക്ടറുമായ റഫീക്ക് അഹമ്മദ് നഴ്സസ് ദിന സന്ദേശം നൽകി. രോഗീ പരിചരണത്തില്‍ നഴ്സുമാര്‍ പുലര്‍ത്തുന്ന ത്യാഗത്തെയും സേവനമനോഭാവത്തെയും അദ്ദേഹം അഭിനന്ദിച്ചു. യു.എൻ.എയുമായി സഹകരിച്ച് അംഗങ്ങൾക്ക് പ്രിവിലേജ് കാർഡ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന പദ്ധതികളും ചടങ്ങിൽ പ്രഖ്യാപിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്റ് താര മനോജ്, എക്സിക്യൂട്ടീവ് അംഗം നിഹാസ് വാണിമേൽ, മാംഗോ ഓപ്പറേഷൻ മാനേജർ എം.എ. നിസാം എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.യു.ൻ.എ ഭാരവാഹികളായ കെ.ഷുഹൈബ്, ജാവേദ് ബിൻ ഹമീദ്, ശ്രീരാഗ് നവയത്ത്, ജോഷി ജോസഫ്, ബിജേഷ് ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. യു.എൻ.എ നാഷണൽ കോർഡിനേറ്റർ ജിനേഷ് ഫിലിപ്പ് സ്വാഗതവും ട്രഷറർ ഫാരിസ് കല്ലൻ നന്ദിയും പറഞ്ഞു.
