Posted On date_range 14 May 2026 12:28 PM IST Updated On date_range 14 May 2026 12:28 PM IST മുഖ്യമന്ത്രി തീരുമാനത്തിൽ സംതൃപ്തനെന്ന് കെ.സി വേണുഗോപാൽ text_fields bookmark_border ഡൽഹി: വി.ഡി സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ. പാർട്ടി അച്ചടക്കവും ഐക്യവുമാണ് ഏറ്റവും പ്രധാനമെന്നും ഹൈക്കമാൻഡ് എടുത്ത നിലപാടുകൾ പാർട്ടിയെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരുമാനങ്ങളെക്കുറിച്ച് ഉയർന്നുവന്ന ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും മറുപടി നൽകുകയായിരുന്നു അദ്ദേഹം. "വ്യക്തിപരമായ താല്പര്യങ്ങളേക്കാൾ പാർട്ടിയുടെ താല്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നത്. ഹൈക്കമാൻഡ് എടുത്ത തീരുമാനങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണ്. ഈ തീരുമാനങ്ങൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വലിയ ഊർജ്ജം നൽകും," അദ്ദേഹം വ്യക്തമാക്കി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - KC Venugopal says he is satisfied with the Chief Minister's decision
