Posted On date_range 14 May 2026 6:45 AM IST Updated On date_range 14 May 2026 6:45 AM IST മൂന്ന് പതിറ്റാണ്ടിെൻറ പ്രവാസത്തിന് വിരാമം; പി.സി കുഞ്ഞിമുഹമ്മദിന് കെ.എം.സി.സി യാത്രയയപ്പ് നൽകി text_fields bookmark_border camera_alt പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പി.സി കുഞ്ഞി മുഹമ്മദിന് കെ.എം.സി.സി യാത്രയയപ്പ് നൽകിയപ്പോൾ ജിദ്ദ: 30 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്ന മലപ്പുറം പുൽപ്പറ്റ സ്വദേശി പി.സി. കുഞ്ഞിമുഹമ്മദിന് ജിദ്ദ കെ.എം.സി.സി ബനുമാലിക് ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി. ഏരിയ കെ.എം.സി.സി ചെയർമാനായും വിവിധ കമ്മിറ്റികളുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുള്ള കുഞ്ഞിമുഹമ്മദ് ജിദ്ദയിലെ സാമൂഹിക-ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. കെ.എം.സി.സി സംഘടിപ്പിച്ച ‘വിജയാരവം’ പരിപാടിയിൽ വെച്ച് കുഞ്ഞിമുഹമ്മദിന് കമ്മിറ്റിയുടെ ഉപഹാരം വേൾഡ് കെ.എം.സി.സി പ്രസിഡൻറ് കെ.പി. മുഹമ്മദ് കുട്ടി കൈമാറി. ചടങ്ങിൽ ഏരിയ പ്രസിഡൻറ് നൗഫൽ ഉള്ളാടൻ അധ്യക്ഷത വഹിച്ചു. സൗദി നാഷനൽ കെ.എം.സി.സി, ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി, ബനുമാലിക് ഏരിയ കമ്മിറ്റി എന്നിവയുടെ വിവിധ ഭാരവാഹികൾ സംബന്ധിച്ചു. സെക്രട്ടറി കെ.വി ജംഷീർ സ്വാഗതവും റാഫി പാലക്കാട് നന്ദിയും പറഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - KMCC sends a Farewell to PC Kunjimuhammed
