ജിദ്ദ: ചുരുങ്ങിയ പ്രായത്തിനുള്ളിൽ രണ്ട് ഇംഗ്ലീഷ് പുസ്തകങ്ങൾ രചിച്ച് പ്രവാസി മലയാളികൾക്ക് അഭിമാനമായി മാറിയ മുഹമ്മദ് അമാനെ ജിദ്ദ അക്ഷരം വായനവേദി അനുമോദിച്ചു. ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ പന്ത്രണ്ടുകാരൻ അമാൻ, തിരുവനന്തപുരം സ്വദേശികളായ ഗായിക സോഫിയ സുനിലിെൻറയും സെയ്തിെൻറയും മകനാണ്. തനിമ സാംസ്കാരിക വേദി കേന്ദ്ര പ്രസിഡൻറ് എ. നജ്മുദ്ദീൻ മുഹമ്മദ് അമാന് ഉപഹാരം സമർപ്പിച്ചു. അമാൻ രചിച്ച കൃതികളെ മാധ്യമപ്രവർത്തകൻ എം. അഷ്റഫ് സദസ്സിന് പരിചയപ്പെടുത്തി. എഴുത്തുകാരി റെജി അൻവർ ആശംസ നേർന്നു. മുഹമ്മദ് അമാൻ മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ മുഹ്സിൻ കാളികാവ്, കെ.ടി. അബൂബക്കർ, അബ്ദുല്ല മുക്കണ്ണി, അമീന ബഷീർ, ജസീന ബഷീർ തുടങ്ങിയവർ സംബന്ധിച്ചു. ശിഹാബ് കരുവാരക്കുണ്ട്, ഇബ്രാഹീം ശംനാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
