ന്യൂഡൽഹി: രാജ്യത്ത് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന 120 ജില്ലകളിലും 500 ബ്ലോക്കുകളിലും ഡ്രൈവിങ് സ്ക്കൂളുകൾ തുറക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു. സഡക് സുരക്ഷാ അഭിയാൻ പരിപാടിയിൽ ആമിർ ഖാനുമായി സംസാരിക്കവെയാണ് രാജ്യത്തെ ഡ്രൈവിങ്ങ് മേഖലയിലെ തൊഴിലവസരത്തെക്കുറിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ഇക്കാര്യം പറഞ്ഞത്. രാജ്യത്ത് 22 ലക്ഷം ഡ്രൈവർമാരുടെ കുറവുണ്ടെന്നും സർക്കാർ ഇതിനകം 200 ഡ്രൈവിങ് സ്കൂളുകൾ തുറന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന 120 ജില്ലകളിലും 500 ബ്ലോക്കുകളിലും ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ തുറക്കുമെന്നും ഇതുവഴി ഒരു കോടി യുവാക്കൾക്ക് തൊഴിൽ നൽകുമെന്നും ഗഡ്കരി പ്രഖ്യാപിച്ചു. റോഡു സുരക്ഷയെ കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു. രാജ്യത്തെ ഉയർന്ന റോഡപകട നിരക്ക് അതീവ ഗുരുതരമാണ്. പ്രതിവർഷം അഞ്ച് ലക്ഷത്തിലധികം അപകടങ്ങളും 1.8 ലക്ഷം മരണങ്ങളും സംഭവിക്കുന്നു. യുവാക്കളാണ് ഏറ്റവും കൂടുതൽ റോഡപകടത്തിനിരയാകുന്നത്. ഇവരിൽ 64 ശതമാനവും 18 മുതൽ 44 വയസ്സിനുള്ളിൽ വരുന്നവരാണ്. കൃത്യമായി ഗതാഗത നിയമങ്ങൾ പാലിക്കാൻ ആമിർ ഖാനും ജനങ്ങളോട് ആവശ്യപ്പെട്ടു.

രാജ്യത്തെ 120 ജില്ലകളിൽ സർക്കാർ ഡ്രൈവിങ് സ്കൂളുകൾ തുടങ്ങുമെന്ന് നിതിൻ ഗഡ്കരി; ലക്ഷ്യം ഒരു കോടി തൊഴിലവസരങ്ങൾ
M
MadhyamamSource Link
about 1 month ago