പട്ടാമ്പി: 16 കാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊപ്പം മണ്ണേങ്ങോട് കോർമോത്ത് പടി എടനരക്കാട്ടിൽ മുഹമ്മദ് ഷാഹിദിനെയാണ് (25) പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ദിനേശൻ പിള്ള ശിക്ഷിച്ചത്. 2023 ലാണ് സംഭവം. കൊപ്പം സബ് ഇൻസ്പെക്ടർമാരായിരുന്ന ബേബിച്ചൻ ജോർജ്, എം.ബി. രാജേഷ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. എ.എസ്.ഐ സെൽമ അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ കെ. സന്ദീപ് ഹാജരായി. എ.എസ്.ഐ മഹേശ്വരി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register
