നീലേശ്വരം: പരപ്പ ടൗണിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ ഭക്ഷ്യസാധനങ്ങൾ കയറ്റിവന്ന വാനും മരം കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് സിവിൽ സപ്ലൈസ് അസി. മാനേജർ പി. രവീന്ദ്രൻ, ഡ്രൈവർ അടുക്കത്ത് പറമ്പിലെ സതീഷ് ചന്ദ്രൻ എന്നിവർക്കാണ് പരിക്ക്. ബുധനാഴ്ച ഉച്ചയോടെ പരപ്പ ടൗണിൽ കാരുണ്യ ആശുപത്രിക്ക് മുന്നിൽ വെച്ചാണ് അപകടമുണ്ടായത്. മരം കയറ്റിവരുകയായിരുന്ന കെ.പി വുഡ്സിന്റെ കെ.എൽ 60 എൻ 3602 ലോറിയും സിവിൽ സപ്ലൈസ് കോർപറേഷൻ കെ.എൽ 60 എം 2264 വാഹനവുമാണ് കൂട്ടിയിടിച്ചത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register
