Posted On date_range 1 Jun 2026 9:55 PM IST Updated On date_range 1 Jun 2026 9:55 PM IST text_fields bookmark_border മസ്കത്ത്: ഒമാനിലെ ദാഖിലിയ ഗവർണറേറ്റിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി സി.പി.എ നടത്തിയ പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത 500-ലധികം ടയറുകൾ പിടിച്ചെടുത്തു. വിപണിയിൽ 13,000 ഒമാനി റിയാലിലധികം മൂല്യം വരുന്ന ടയറുകളാണ് നിർമാണ വിവരങ്ങളിൽ തിരിമറി നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ പിടിച്ചെടുത്തത്. ദാഖിലിയ ഗവർണറേറ്റിലെ ടയർ വിൽപന കേന്ദ്രങ്ങളിൽ സി.പി.എ ഉദ്യോഗസ്ഥർ നടത്തിയ പതിവ് പരിശോധനയിലാണ് ഈ ഗുരുതരമായ നിയമലംഘനം കണ്ടെത്തിയത്. ടയറുകളിൽ രേഖപ്പെടുത്തിയിരുന്ന നിർമ്മാണ തീയതിയും ഗൾഫ് സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷൻ ലേബലുകളിലെ വിവരങ്ങളും തമ്മിൽ വ്യത്യാസമുണ്ടായിരുന്നു. 2024-ൽ നിർമിച്ച ടയറുകളിൽ, വിപണിയിൽ എളുപ്പത്തിൽ വിറ്റഴിക്കുന്നതിനായി 2026-ൽ നിർമ്മിച്ചതാണെന്ന വ്യാജ ലേബലുകൾ ഒട്ടിക്കുകയായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി. മാനദണ്ഡങ്ങൾ പാലിക്കാത്ത മുഴുവൻ ടയറുകളും കണ്ടുകെട്ടുകയും നിയമലംഘനം നടത്തിയ സ്ഥാപനത്തിനെതിരെ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Sale of tires under fake labels: Over 500 tires seized in Dakhiliyah
