റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാടണയുന്ന റിയാദ് ന്യൂ സനാഇയ്യ ഏരിയാ രക്ഷാധികാരി കമ്മിറ്റിയംഗവും ഏരിയ വൈസ് പ്രസിഡൻറും ലാസുർദി യൂനിറ്റ് സെക്രട്ടറിയും ഏരിയാ സൈബർവിങ് കൺവീനറുമായ ഷമൽ രാജിന് ന്യൂ സനാഇയ്യ രക്ഷാധികാരി കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഇസ്കാൻ വില്ലയിൽ നടന്ന ചടങ്ങിൽ ഏരിയാ രക്ഷാധികാരി കൺവീനർ ബൈജു ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. 12 വർഷത്തിലേറെയായി യുനൈറ്റഡ് വുഡ് പ്രോഡക്റ്റ് കമ്പനിയിൽ ക്വാളിറ്റി കൺട്രോളറായി ജോലി ചെയ്യുകയായിരുന്ന ഷമൽ രാജ് കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശിയാണ്. കേന്ദ്ര സെക്രട്ടറി സുരേഷ് കണ്ണപുരം, കേന്ദ്ര കമ്മിറ്റി അംഗവും സംസ്കാരിക കമ്മിറ്റി കൺവീനറുമായ ഷാജി റസാഖ്, ഏരിയ പ്രസിഡൻറ് നിസ്സാർ മണ്ണഞ്ചേരി, ഏരിയ ട്രഷറർ താജുദ്ദീൻ, ഏരിയ ജോയിൻറ് സെക്രട്ടറി അബ്ദുൽ നാസർ, ഏരിയ ജോയിൻറ് ട്രഷറർ അബ്ദുൽ കലാം, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സജീഷ്, രാജേഷ് ഓണക്കുന്ന്, സതീഷ് കുമാർ, ഏരിയാ കമ്മിറ്റി അംഗങ്ങളായ ബേബി ചന്ദ്രകുമാർ, ഷൈജു ചാലോട്, കരുണാകരൻ മണ്ണടി, സജി കാവന്നൂർ, യൂനിറ്റ് ട്രഷറർ അരുൺ, യൂനിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ സന്തോഷ്, പ്രവീൺ, രാജൻ, യൂനിറ്റ് അംഗങ്ങളായ രഞ്ജിത്ത്, വിജേഷ്, സുജിത്, ഗ്യാസ് ബഖാല യൂനിറ്റ് അംഗങ്ങളായ സുദർശൻ, പ്രബീഷ് എന്നിവർ സംസാരിച്ചു. ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ ബൈജു ബാലചന്ദ്രൻ, ഏരിയ സെക്രട്ടറി തോമസ് ജോയി, യൂനിറ്റ് ആക്റ്റിങ് സെക്രട്ടറി രാജേഷ് ഓണക്കുന്ന് എന്നിവർ വിവിധ ഘടകങ്ങൾക്കുവേണ്ടി ഉപഹാരങ്ങൾ കൈമാറി. തോമസ് ജോയി സ്വാഗതവും ഷമൽ രാജ് നന്ദിയും പറഞ്ഞു.
