മനാമ: കേരള നിയമസഭ തിരഞ്ഞെടുപ്പിലെ ജനവിധിയെ അംഗീകരിക്കുന്നതായും, വൻ ഭൂരിപക്ഷത്തോടെ വിജയിച്ച ഐക്യ ജനാധിപത്യ മുന്നണിയെ അഭിനന്ദിക്കുകയും ചെയ്യുന്നതോടൊപ്പം മുഖ്യമന്ത്രി സ്ഥാനാർഥിയെ പോലും ഏകോപനത്തോടെ തീരുമാനിക്കാൻ കഴിയാത്ത അവസ്ഥ യു.ഡി.എഫിനുള്ളിൽ നിലനിൽക്കുന്നതായും, തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ വിജയത്തിന് ശേഷം സംസഥാനം ഒരു നാഥനില്ല കളരിയായി മാറിയതായും എല്‍.ഡി.എഫ് നേതാക്കള്‍ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്താന്‍ ഒത്തു ചേർന്ന പ്രത്യേക യോഗത്തിലാണ് നേതാക്കൾ പ്രതികരിച്ചത്. ജനങ്ങൾ നൽകിയ വിധി അന്തിമമാണ്. അതിനെ മാനിക്കുകയാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന മര്യാദ, എന്ന് മുന്നണി രക്ഷാധികാരി സുബൈര്കണ്ണൂര് അഭിപ്രായപ്പെട്ടു. അതേസമയം, വൻ വിജയം നേടിയ ശേഷവും നേതൃത്വത്തിന്റെ കാര്യത്തിലെ വ്യക്തതയില്ലായ്മ ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ് പത്ത് വര്‍ഷക്കാലമായി പ്രവാസികള്‍ക്ക് കരുത്തായി മാറിയ ലോക കേരള സഭ, നോര്‍ക്ക പോലുള്ള സംരംഭങ്ങളും നിരവധി ക്ഷേമപ്രവര്‍ത്തനങ്ങളും നിലനിര്‍ത്തി മുന്നോട്ട് കൊണ്ടുപോകാന്‍ പുതിയ സര്ക്കാറിനാവേണ്ടതുണ്ടെന്നും നേതാക്കള്‍ എടുത്തു പറഞ്ഞു. യോഗത്തിൽ വിവിധ ഇടത് പാര്‍ട്ടി നേതാക്കളാ പി. ശ്രീജിത്ത് ലിവിന് കുമാര്‍, സുലേഷ്, എഫ്.എം.ഫൈസല്‍, ലത്തീഫ് മരക്കാട്ട്, ഷാജി മൂതല, മനോജ് വടകര, ജേക്കബ് മാത്യു, നജീബ് കടലായി, കെ.ടി.സലീം, മൊയ്തീന് പുളിക്കല്‍, കാസിം മലമ്മല്‍, മാത്യു ജോസഫ് എന്നിവര്‍ പങ്കടുത്തു.
