ഗുവാഹത്തി: അസമിൽ നടക്കാനിരിക്കുന്ന ബി.ജെ.പി നിയമസഭാ കക്ഷി യോഗത്തിന്റെ ഒരുക്കങ്ങൾ ഗുവാഹത്തിയിൽ പുരോഗമിക്കുന്നു. മുഖ്യമന്ത്രിയുൾപ്പെടെയുള്ള പ്രധാന നേതാക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗങ്ങളാണ് നടക്കാനുള്ളത്. മെയ് 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാനിധ്യത്തിൽ അസമിലെ ബി.ജെ.പി സർക്കാർ സത്യപ്രതിജ്ഞ ചെയ്യും. അസം തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം വൻ വിജയമായിരുന്നു കരസ്ഥമാക്കിയത്. പ്രതിപക്ഷത്തിന് 75 സീറ്റുകൾ ലഭിച്ചപ്പോൾ 102 സിറ്റുകളാണ് എൻ.ഡി.എ നേടിയത്. സ്ഥാനമൊഴിഞ്ഞ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ചടങ്ങിനുള്ള ക്രമീകരണങ്ങൾ വിലയിരുത്തി. അസമിൽ ബി.ജെ.പിയുടെ നേത്ത്വത്തിൻ മൂന്നാം തവണയാണ് സർക്കാർ വരാൻ പോകുന്നത്. അതേസമയം, തെരഞ്ഞെടുപ്പ് ഫലങ്ങൾ അങ്ങേയറ്റം നിരാശാജനകമാണെന്നും ഫലത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും അസം കോൺഗ്രസ് പ്രസിഡന്റ് ഗൗരവ് ഗൊഗോയ് പറഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register