മനാമ: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉജ്ജ്വല നേട്ടവുമായി ബഹ്റൈൻ ന്യൂ ഇന്ത്യൻ സ്കൂൾ. 99.5 ശതമാനം വിജയം നേടിയാണ് സ്കൂൾ അഭിമാനകരമായ നേട്ടം കൈവരിച്ചത്. പരീക്ഷയെഴുതിയ 202 വിദ്യാർത്ഥികളിൽ 102 പേർ ഡിസ്റ്റിംഗ്ഷനോടെയും 172 പേർ ഫസ്റ്റ് ക്ലാസ്സോടെയുമാണ് വിജയിച്ചത്. സയൻസ് സ്ട്രീം സയൻസ് വിഭാഗത്തിൽ 97.6 ശതമാനം മാർക്ക് നേടി നന്ദിനി ശ്രീദേവി കുമാരവേൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 97 ശതമാനം മാർക്കോടെ ദിവ്ജ്യോത് സിങ് ബാൽ രണ്ടാം സ്ഥാനവും 95.8 ശതമാനം മാർക്കോടെ ഇഷിക രഞ്ജിത്ത് നായർ മൂന്നാം സ്ഥാനവും നേടി. കൊമേഴ്സ് സ്ട്രീം കൊമേഴ്സ് വിഭാഗത്തിൽ 98.8 ശതമാനം മാർക്ക് നേടി അൽഫിയ റെജാൻ വർഗീസ് ഒന്നാം സ്ഥാനം നേടി. ജെയിംസ് സാജു മാത്യു (97.2%) രണ്ടാം സ്ഥാനവും, ഫർഹീന ഫാത്തിമ ശൈഖ്, വൈഗ ഷിജോയ്, പീഹു ദേശായി എന്നിവർ 96.8 ശതമാനം മാർക്കോടെ മൂന്നാം സ്ഥാനവും പങ്കിട്ടു. മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയും അതിനായി പ്രയത്നിച്ച അധ്യാപകരെയും രക്ഷിതാക്കളെയും സ്കൂൾ മാനേജ്മെന്റ് അഭിനന്ദിച്ചു. കൊമേഴ്സ് വിഭാഗത്തിലെ ടോപ്പേഴ്സ്
