സേവനവഴികളിലെ വലിയ മാതൃക; ഇലക്ട്രോണിക് സിറ്റിയിൽ അബൂബക്കർ അനുസ്മരണവും ഇഫ്താർ മീറ്റും

സേവനവഴികളിലെ വലിയ മാതൃക; ഇലക്ട്രോണിക് സിറ്റിയിൽ അബൂബക്കർ അനുസ്മരണവും ഇഫ്താർ മീറ്റും

M
MadhyamamSource Link
ബംഗളൂരു: ഓൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു ഇലക്ട്രോണിക് സിറ്റി ഫേസ് ടു ഏരിയയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും ഏരിയ കോഓഡിനേറ്ററായിരുന്ന അബൂബക്കർ അനുസ്മരണവും സീസൺ ഹോട്ടലിൽ സംഘടിപ്പിച്ചു. നിസാർ ജനപ്രിയ അധ്യക്ഷത വഹിച്ചു. എ.ഐ.കെ.എം.സി.സി ബംഗളൂരു ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിനിടയിൽ അബൂബക്കർ കാത്തുസൂക്ഷിച്ച സേവനതൽപരതയും കാരുണ്യപ്രവർത്തനങ്ങളും എന്നും മാതൃകയാണെന്ന് എം.കെ. നൗഷാദ് പറഞ്ഞു. മറ്റുള്ളവരുടെ പ്രയാസങ്ങളിൽ ഓടിയെത്താനും അവർക്ക് താങ്ങാവാനും അദ്ദേഹം കാണിച്ച മനസ് വരുംതലമുറക്കും വലിയൊരു പാഠമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാർഥനക്കും അനുസ്മരണ പ്രഭാഷണത്തിനും ഹുജ്ജത്തുള്ള ഹുദവി നേതൃത്വം നൽകി. മനുഷ്യൻ ഈ ലോകത്ത് ചെയ്തുവെക്കുന്ന നന്മകൾ മാത്രമാണ് മരണാനന്തരവും അവനെ ജീവിപ്പിക്കുകയെന്നും അബൂബക്കറിന്‍റെ സ്മരണകൾ നമുക്ക് മുന്നിൽ വലിയൊരു കർമപഥമാണ് തുറന്നുനൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്നേഹവും സാഹോദര്യവും നിലനിർത്താൻ ഇത്തരം ഒത്തുചേരലുകൾ അനിവാര്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി റഹീം ചാവശ്ശേരി, ബഷീർ മുഗൾ ട്രീറ്റ്, ടി.സി. മുനീർ, റാഷിദ്‌ സീസൺ ഹോട്ടൽ, അബൂബക്കറിന്‍റെ സഹോദരൻ സഫീർ എന്നിവർ അബൂബക്കറിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചു. സലീം ഹൊസറോഡ് സ്വാഗതവും റഹീം ജനപ്രിയ നന്ദിയും രേഖപ്പെടുത്തി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സേവനവഴികളിലെ വലിയ മാതൃക; ഇലക്ട്രോണിക് സിറ്റിയിൽ അബൂബക്കർ അന… | Boolokam