‘മുഖ്യമന്ത്രിക്ക് സമനില തെറ്റി, ഒന്നുകൂടി സമനില തെറ്റിയാൽ ആ ഡാഷും കൂടി പൂരിപ്പിച്ചേനെ...’; പിണറായി വിജയനെ വിമർശിച്ച് വി.ഡി. സതീശൻ

‘മുഖ്യമന്ത്രിക്ക് സമനില തെറ്റി, ഒന്നുകൂടി സമനില തെറ്റിയാൽ ആ ഡാഷും കൂടി പൂരിപ്പിച്ചേനെ...’; പിണറായി വിജയനെ വിമർശിച്ച് വി.ഡി. സതീശൻ

M
MadhyamamSource Link
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ നടത്തിയ ‘ഡാഷ് മോനെ’ വിവാദപരാമർശത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിക്ക് മൊത്തത്തിൽ സമനില തെറ്റിയിരിക്കുകയാണെന്നും ഒന്നുകൂടി സമനില തെറ്റിയാൽ ആ ഡാഷും കൂടി പൂരിപ്പിച്ചേനെയെന്നും സതീശൻ പരിഹസിച്ചു. അങ്ങനെയാണെങ്കിൽ അത് കേരളത്തിന് വലിയ നാണക്കേടാകുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂരിൽ വാർത്തസമ്മേളനത്തിനിടെ രേവന്ത് റെഡ്ഡിയുടെ ‘നീ പോ മോനെ വിജയാ’ എന്ന പരാമർശത്തേക്കുറിച്ച് മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് ‘ഡാഷ് മോനെ രേവന്താ..., മറുപടി വരുന്നുണ്ട്’ എന്ന് മുഖ്യമന്ത്രി പറഞ്ഞത്. ‘മുഖ്യമന്ത്രി അത്രയേ പറഞ്ഞുള്ളൂ എന്നത് ഭാഗ്യം. ഡാഷ് മോനെ എന്നേ പറഞ്ഞുള്ളൂ. ഡാഷ് മോനെ എന്നുപറഞ്ഞാൽ എന്താണ് അർഥം. മുഖ്യമന്ത്രിക്ക് മൊത്തത്തിൽ സമനില തെറ്റിയിരിക്കുകയാണ്. ഒന്നുകൂടി സമനില തെറ്റിയാൽ ആ ഡാഷും കൂടി പൂരിപ്പിച്ചേനെ... എന്റെ ദൈവമേ, കേരളത്തിന് എന്തൊരു നാണക്കേടായേനെ, കേരളം അപമാനത്തോടെ തലകുനിച്ച് നിൽക്കേണ്ടിവന്നേനെ’ -വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ട ശബ്ദരേഖ അതീവ ഗുരുതരമാണെന്നും സതീശന്‍ പ്രതികരിച്ചു. മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉടന്‍ രാജിവെക്കണം. ഒരേ പാർട്ടിയിലെ മുൻ മന്ത്രിക്കെതിരെയാണ് അതേ പാർട്ടിയിലെ മന്ത്രി ആരോപണം ഉന്നയിക്കുന്നത്. മാത്യു ടി. തോമസ് ഇപ്പോള്‍ മന്ത്രിയല്ലെങ്കിലും അദ്ദേഹത്തിന് ഇതിൽ വലിയ ഉത്തരവാദിത്തമുണ്ടെന്നും സതീശൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. രേവന്ത് റെഡ്ഡി ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയാണെന്നും മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോൾ ഒരു മര്യാദ വേണമെന്നും അതിനൊക്ക ചേർന്ന രീതിയിലാണോ അദ്ദേഹം സംസാരിച്ചതെന്നും പിണറായി ചോദിച്ചിരുന്നു. ‘രേവന്ത് റെഡ്ഡി ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ സാധാരണ ഗതിയിൽ കാണിക്കേണ്ട ചില രീതികളുണ്ട്. മര്യാദകളുണ്ട്. അതിനൊക്കെ ചേർന്ന രീതിയിലാണോ അദ്ദേഹത്തിന്റെ ഈ ഇടപെടൽ വന്നിട്ടുള്ളതെന്ന് അദ്ദേഹം തന്നെ സ്വയം ചിന്തിക്കട്ടെ. ഏതായാലും അദ്ദേഹം പരസ്യമായി ഉന്നയിച്ച സാഹചര്യത്തിൽ ഞാൻ പരസ്യമായി തന്നെ മറുപടി കൊടുക്കുന്നുണ്ട്. ഇപ്പോൾ അത് വിശദമാക്കുന്നില്ല. അതുകൊണ്ട് രേവന്ത് റെഡ്ഡിയോട് ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട് എന്ന് മാത്രമേ ഇപ്പോൾ പറയാനുള്ളൂ’ -പിണറായി വിജയൻ പറഞ്ഞു. തനിക്കെതിരെ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയായി രേവന്ത് റെഡ്ഡി തിങ്കളാഴ്ച പിണറായി വിജയന് കത്തയച്ചിരുന്നു. ‘നരസിംഹം’ സിനിമയിലെ ‘നീ പോ മോനേ ദിനേശാ’ എന്ന മോഹൻലാൽ ഡയലോഗ് അനുഗമിച്ച് 'നീ പോ മോനെ വിജയാ' എന്ന പരാമർശത്തോടെയാണ് രേവന്ത് കത്ത് അവസാനിപ്പിച്ചത്. തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും പിണറായിയെ വിമർശിച്ച്, നീ പോ മോനെ വിജയാ എന്നും നിങ്ങളുടെ സമയം കഴിഞ്ഞെന്നും രേവന്ത് പ്രസംഗിച്ചിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘മുഖ്യമന്ത്രിക്ക് സമനില തെറ്റി, ഒന്നുകൂടി സമനില തെറ്റിയാൽ ആ… | Boolokam