മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് ഷംന കാസിം . അഭിനയത്തിലും നൃത്തത്തിലും ഒരേപോലെ പ്രഗത്ഭയായ താരത്തിന് ഏറെ ആരാധകരാണുള്ളത്. തന്‍റെ സിനിമ ജീവിതവും കുടുംബ ജീവിതത്തിലെ സന്തോഷ നിമിഷങ്ങളും ആരാധകരുമായി പങ്കുവെക്കാൻ നടി ഒരിക്കലും മറക്കാറില്ല. ഇപ്പോഴിത താരം രണ്ടാമതും അമ്മയായി എന്ന വാർത്തയാണ് പുറത്തുവരുന്നത്. ഷംനയുടെ ഭർത്താവാണ് തങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. 'അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഞങ്ങളുടെ കുടുംബത്തില്‍ ഇന്ന് പുലര്‍ച്ചെ 4.25ന് ഒരു പെണ്‍കുഞ്ഞ് പിറന്നു. അവള്‍ അല്ലാഹുവിന്‍റെ വിലയേറിയ സമ്മാനവും ഞങ്ങളുടെ ഹംദു മോന്‍റെ സ്നേഹനിധിയായ കുഞ്ഞനിയത്തിയുമാണ്. ഞങ്ങളുടെ കുടുബത്തിന് ലഭിച്ച വലിയ അനുഗ്രഹം. സങ്കീര്‍ണതകളൊന്നുമില്ലാതെ സുരക്ഷിതമായ പ്രസവത്തിന് അല്ലാഹുവിനോട് ഹൃദയപൂര്‍വ്വം നന്ദി പറയുന്നു. ഡോ. സഫാ ഫാത്തിമക്കും ലേബര്‍ റൂമില്‍ സഹായിച്ച എല്ലാ നഴ്‌സുമാര്‍ക്കും ആസ്റ്റര്‍ ഹോസ്‌പിറ്റലിലെ ടീമിനും അവരുടെ മികച്ച പരിചരണത്തിനും പിന്തുണക്കും ഞങ്ങള്‍ ഹൃദയപൂര്‍വം നന്ദി അറിയിക്കുന്നു. ഞങ്ങളെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തിയ എല്ലാ പ്രിയപ്പെട്ടവര്‍ക്കും പ്രത്യേക നന്ദി' ഷാനിദ് കുറിച്ചു. കണ്ണൂര്‍ സ്വദേശിയായ ഷംന ജെ.ബി.എസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സി.ഇ.ഒയുമായ ഷാനിദ് ആസിഫ് അലിയെയാണ് വിവാഹം കഴിച്ചത്. 2022ൽ ദുബായിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. 2023 ഏപ്രിലിൽ ഇരുവർക്കും ആദ്യത്തെ കുഞ്ഞ് ഹംദാൻ ജനിച്ചു. ഷംന കാസിം മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുഗ്, കന്നഡ ഭാഷകളിലും ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

'അവള്‍ അല്ലാഹുവിന്‍റെ വിലയേറിയ സമ്മാനവും ഞങ്ങളുടെ ഹംദു മോന്‍റെ സ്നേഹനിധിയായ കുഞ്ഞനിയത്തിയുമാണ്' പെൺകുഞ്ഞ് ജനിച്ച സന്തോഷം പങ്കുവെച്ച് ഷംന കാസിമും ഭർത്താവും
M
MadhyamamSource Link
about 2 months ago