'ടോക്സിക്കിൽ യാഷിന്‍റെ സഹോദരൻ? ലോകയിലെ പോസ്റ്റ്-ക്രെഡിറ്റ് രംഗത്ത് കണ്ട ആ കഥാപാത്രം മണിയനോ'; വെളിപ്പെടുത്തലുമായി ടൊവിനോ തോമസ്

'ടോക്സിക്കിൽ യാഷിന്‍റെ സഹോദരൻ? ലോകയിലെ പോസ്റ്റ്-ക്രെഡിറ്റ് രംഗത്ത് കണ്ട ആ കഥാപാത്രം മണിയനോ'; വെളിപ്പെടുത്തലുമായി ടൊവിനോ തോമസ്

M
MadhyamamSource Link
ടൊവിനോ തോമസിന്‍റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമായ പള്ളിച്ചട്ടമ്പിയുടെ പ്രൊമോഷൻ തിരക്കിലാണിപ്പോൾ താരം. 2025ലെ മികച്ച ചില ചിത്രങ്ങളുടെ ഭാഗമായ ടൊവിനോ 2026ൽ ഹിറ്റ് തുടരുമെന്നുതന്നെയാണ് ആരാധക പ്രതീക്ഷ. ഈ വർഷം പുറത്തുവരാനിരിക്കുന്ന ചില ബിഗ് ബജറ്റ് ചിത്രങ്ങളിൽ ടെവിനോ ഭാഗമാകുന്നുണ്ട് എന്ന വാർത്തകൾ ഏറെ ചർച്ചയായിരുന്നു. എന്നാൽ എല്ലാ സംശയങ്ങൾക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. പള്ളിച്ചട്ടമ്പി യുടെ ചിത്രീകരണ സമയത്തെ ചില രസകരമായ അനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു ടൊവിനോ. ഷൂട്ടിങ് നടന്നത് ഗ്രാമ പ്രദേശങ്ങളിൽ ആയതിനാൽതന്നെ ലെക്കേഷൻ അനുഭവങ്ങൾ വ്യത്യസ്തമായിരുന്നു. ഷോട്ടുകൾ കഴിഞ്ഞ് അവരുടെ വാനിറ്റി വാനുകളിലേക്ക് മടങ്ങുന്നതിന് പകരം അഭിനേതാക്കളും സംഘവും കസേരകൾ വലിച്ചിട്ട് വൃത്താകൃതിയിൽ ഇരുന്ന് സംസാരിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് ചെറിയ കാര്യമായി തോന്നുമെങ്കിലും രസകരമായ ഒരു അനുഭവമായിരുന്നുവെന്ന് നടൻ പറഞ്ഞു. സംവിധായകൻ ഡിജോ ജോസ് ആന്റണിയെയും ടൊവിനോ പരാമർശിച്ചു. 'സെറ്റിൽ അദ്ദേഹം ഒരിക്കലും ദേഷ്യപ്പെട്ടിരുന്നില്ല. ഉള്ളിൽ സമ്മർദ്ദത്തിലോ ദേഷ്യത്തിലോ ആയിരുന്നാലും ഞങ്ങൾക്ക് അത് മനസ്സിലായില്ല. ഓരോ ഷോട്ടിനും മുമ്പും അദ്ദേഹം എല്ലാവരെയും ആശ്വസിപ്പിക്കും. ശരി, റെഡി, സൂപ്പർബ്, നമുക്ക് അത് ചെയ്യാം അങ്ങനെയാണ് അദ്ദേഹം പറയാറ്.' മുഴുവൻ സെറ്റിനും ഡിജോ നൽകിയ ഊർജമാണ് എല്ലാവരുടെയും പ്രചോദനമെന്ന് ടൊവിനോ പറയുന്നു. സെറ്റിൽ ടൊവിനോക്ക് ഏറ്റവും സന്തോഷകരമായി തോന്നിയത് വിജയരാഘവനെ കണ്ടതായിരുന്നു. 2012ൽ ടൊവിനോയുടെ ആദ്യ ചിത്രമായ എ.ബി.സി.ഡിയിൽ വിജയരാഘവൻ അദ്ദേഹത്തിന്‍റെ പിതാവായി അഭിനയിച്ചിരുന്നു. അതിനുശേഷം അവർ നിരവധി തവണ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. പക്ഷേ ഈ ഷൂട്ട് പുതിയൊരു അനുഭവം കൊണ്ടുവന്നു. പള്ളിച്ചട്ടമ്പിയുടെ ചിത്രീകരണത്തിനിടയിലാണ് വിജയരാഘവന് ദേശീയ അവാർഡ് ലഭിച്ചത്. വരാനിരിക്കുന്ന പ്രോജക്ടുകളെ കുറിച്ചും ടൊവിനോ സംസാരിച്ചു. യാഷ് തിരിച്ചെത്തുന്ന ഗീതു മോഹൻദാസ് ചിത്രം ടോക്സിക്കിൽ ടൊവിനോ കാമിയോ റോളിൽ എത്തുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപെട്ടിരുന്നു. ചിത്രത്തിൽ യാഷിന്‍റെ ഇരട്ട കഥാപാത്രമായാണ് നടൻ എത്തുന്നത് എന്ന കിംവദന്തികളും പരന്നിരുന്നു. എന്നാൽ താൻ ചിത്രത്തിന്റെ ഭാഗമല്ല എന്ന് ടൊവിനോ സ്ഥിരീകരിച്ചു. ലോകാ ചാപ്റ്റർ 1 നെ കുറിച്ച് ഒരു വിഭാഗം ആരാധകർ തെറ്റായി മനസ്സിലാക്കിയ ഒരു വിശദാംശവും അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിന്റെ പോസ്റ്റ്-ക്രെഡിറ്റ് രംഗത്ത് പ്രത്യക്ഷപ്പെടുന്ന കഥാപാത്രം മണിയൻ അല്ലെന്ന് അദ്ദേഹം വിശദീകരിച്ചു. 'പോസ്റ്റ്-ക്രെഡിറ്റ് രംഗത്ത് നിങ്ങൾ ശ്രദ്ധാപൂർവ്വം നോക്കിയാൽ എന്റെ മുടി മണിയനിൽ നിന്നും വ്യത്യസ്തമായി കാണാം. അത് മണിയനല്ല' അദ്ദേഹം വ്യക്തമാക്കി. ഈ വർഷം അവസാനം ലോകാ ചാപ്റ്റർ 2 നിർമാണത്തിലേക്ക് കടക്കുമെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'ടോക്സിക്കിൽ യാഷിന്‍റെ സഹോദരൻ? ലോകയിലെ പോസ്റ്റ്-ക്രെഡിറ്റ്… | Boolokam