Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
'ബോക്സ് ഓഫീസ് വിജയത്തിന് വലിയ പ്രാധാന്യമുണ്ട്, അത് വരും സിനിമകളിലേക്കുള്ള വാതിലുകൾ തുറക്കുന്നു'; രാം ചരൺ

'ബോക്സ് ഓഫീസ് വിജയത്തിന് വലിയ പ്രാധാന്യമുണ്ട്, അത് വരും സിനിമകളിലേക്കുള്ള വാതിലുകൾ തുറക്കുന്നു'; രാം ചരൺ

M
MadhyamamSource Link
1 day ago
സിനിമകളുടെ ബോക്സ് ഓഫീസ് വിജയത്തെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കുകയാണ് തെലുങ്ക് സൂപ്പർതാരം രാം ചരൺ . തന്റെ പുതിയ ചിത്രമായ 'പെഡ്ഡി'യുടെ റിലീസിനായി കാത്തിരിക്കുന്നതിനിടയിലാണ് ബോക്സ് ഓഫീസ് കലക്ഷനുകൾ ഒരു നടന്റെ കരിയറിലും സിനിമകളുടെ ഭാവിയിലും എത്രത്തോളം പ്രധാനമാണെന്നതിനെക്കുറിച്ച് താരം മനസ്സുതുറന്നത്. ബോക്സ് ഓഫീസ് കലക്ഷൻ വെറും സംഖ്യകൾ മാത്രമല്ലെന്നും, അത് നടന്മാരെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണെന്നും രാം ചരൺ വിശ്വസിക്കുന്നു. "നല്ല ബോക്സ് ഓഫീസ് ഫലം ലഭിക്കുക എന്നത് വളരെ പ്രധാനമാണ്. കാരണം, അതൊരു നടന്റെ അടുത്ത സിനിമയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. സിനിമ വാണിജ്യപരമായി വിജയിക്കുമ്പോൾ, പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങൾ എന്താണെന്ന് മനസ്സിലാക്കാനും, പരീക്ഷണങ്ങൾ നടത്താനുമുള്ള കൂടുതൽ അവസരങ്ങൾ നമുക്ക് ലഭിക്കുന്നു. അതിനാൽ ബോക്സ് ഓഫീസ് സംഖ്യകൾ തീർച്ചയായും പ്രധാനമാണ്, എന്നാൽ അതൊന്ന് മാത്രമാണ് വിജയത്തിന്റെ അളവുകോൽ എന്ന് ഞാൻ കരുതുന്നില്ല," രാം ചരൺ പറയുന്നു. രാം ചരണും ജാൻവി കപൂറും ആദ്യമായി ഒന്നിക്കുന്ന ' പെഡ്ഡി ' എന്ന ചിത്രത്തിനായി ആരാധകർ വലിയ ആവേശത്തിലാണ്. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം നോക്കിക്കാണുന്നത്. ഇതിനകം പുറത്തിറങ്ങിയ ചിത്രത്തിലെ 'ചിക്കിരി ചിക്കിരി', 'ഹെല്ലല്ലോ' തുടങ്ങിയ ഗാനങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായി മാറിയിട്ടുണ്ട്. ചിരഞ്ജീവിയുടെയും ശ്രീദേവിയുടെയും ഐക്കണിക് ജോഡിയെ ഓർമ്മിപ്പിക്കുന്ന രീതിയിൽ രാം ചരണും ജാൻവിയും ഒന്നിക്കുമ്പോൾ, അത് വലിയൊരു തിയറ്റർ അനുഭവമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ബോമൻ ഇറാനി, ദിവ്യേന്ദു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ശങ്കർ സംവിധാനം ചെയ്ത 'ഗെയിം ചേഞ്ചർ' എന്ന ചിത്രത്തിന് ശേഷം എത്തുന്ന രാം ചരൺ ചിത്രം എന്ന നിലയിൽ 'പെഡ്ഡി' താരത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ജൂൺ 4-ന് തിയറ്ററുകളിൽ എത്തുന്ന ഈ ചിത്രം വലിയൊരു വിജയമാക്കാൻ അണിയറപ്രവർത്തകർ എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിക്കഴിഞ്ഞു. ബോക്സ് ഓഫീസ് കലക്ഷനുകൾക്കപ്പുറം പ്രേക്ഷകരുടെ മനസ്സ് കീഴടക്കുന്ന ഒരു മികച്ച സിനിമാനുഭവം തന്നെയായിരിക്കും 'പെഡ്ഡി' എന്നാണ് സിനിമാ മേഖലയിലെ വിലയിരുത്തലുകൾ.
പൂർണ്ണ വാർത്ത വായിക്കുക