'റിവോൾവർ റിങ്കോ' സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്;​ ചിത്രം ഏപ്രിലിൽ റിലീസിനെത്തും

'റിവോൾവർ റിങ്കോ' സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്;​ ചിത്രം ഏപ്രിലിൽ റിലീസിനെത്തും

M
MadhyamamSource Link
താരക പ്രൊഡക്ഷൻസിന്റെ ബാനറിൽ കിരൺ നാരായണൻ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന 'റിവോൾവർ റിങ്കോ'യുടെ സെക്കന്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. പേരുപോലെതന്നെ രസകരമായ ഒരു കഥയാണ് 'റിവോൾവർ റിങ്കോ'യിലൂടെ പറയുന്നത്. റിങ്കോയുടെ ഒരു ടീഷർട്ട് പിടിച്ചുനിൽക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണന്റെ പോസ്റ്ററാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. സൂപ്പർ നാച്വറൽ കഥാപാത്രങ്ങളെ മനസ്സിൽ ആരാധിക്കുന്ന കുട്ടികൾക്കൊപ്പം അവരുടെ സ്വപ്നങ്ങൾ സാധ്യമാക്കാൻ ഇറങ്ങിത്തിരിക്കുന്ന പ്രിയേഷിൻ്റെ കടന്നുവരവോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ കിരൺ നാരായണൻ അവതരിപ്പിക്കുന്നത്. കുട്ടികളുടെ പ്രകടനങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുതന്നെ കുട്ടികളേയും, കുടുംബങ്ങളേയും ആകർഷിക്കുന്ന വിധത്തിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിൽ പ്രിയേഷിനെ അവതരിപ്പിക്കുന്നത്. ശ്രീപത് യാൻ, ധ്യാൻ നിരഞ്ജൻ, ആദിശേഷ്, വിസാദ്,ആവണി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്ന കുട്ടി കഥാപാത്രങ്ങൾ. ഇവരോടൊപ്പം ലാലു അലക്സ്,ബിനു ശശിറാം,വിജിലേഷ്, സഞ്ജു ശിവറാം, സാജു നവോദയ, കെ.പി.എ.സി മുഹമ്മദ്, അൻഷ മോഹൻ, മറീന മൈക്കിൾ, അഞ്ജലി നായർ, ഷൈനി സാറ, ആതിനാട് ശശി, ദിപിൻ ബാബു, സാബു, പ്രൗദ്ധീൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കൈതപ്രത്തിൻ്റെ വരികൾക്ക് രഞ്ജിൻ രാജാണ് ഈണം പകർന്നിരിക്കുന്നത്. ഛായാഗ്രഹണം- ഫൈസൽ അലി, എഡിറ്റിങ്- അയൂബ് ഖാൻ, കലാസംവിധാനം- അരുൺ കൃഷ്ണ, മേക്കപ്പ്- ബൈജു ശശികല, കോസ്റ്റ്യം - സുജിത്ത് മട്ടന്നൂർ.സംഘട്ടനം - ഫീനിക്സ് പ്രഭു, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ- ഷിബു രവീന്ദ്രൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ- സഞ്ജയ്.ജി.കൃഷ്ണൻ, പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ- ചന്ദ്രമോഹൻ എസ്.ആർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പാപ്പച്ചൻ ധനുവച്ചപുരം, പി.ആർ.ഒ മഞ്ജു ഗോപിനാഥ്. സൗണ്ട്ബിനു ശശിറാം എഫക്ട്സ്‌ എ.ബി. ജൂബിൻ. സൗണ്ട് മിക്സിങ് അഭിരാം യു. ബി. സ്റ്റിൽസ് ശാലു പേയാട്.വി.എഫ്.എക്സ് ടി. എം.ഈ.എഫ്. എക്സ്. ഡിജിറ്റൽ പി ആർ വിനു വിജയ്. ഡിസൈൻസ് യെല്ലോ ടൂത്ത്സ്‌. കോഴിക്കോട്, കുന്ദമംഗലം, മുക്കം ഭാഗങ്ങളിലായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ഏപ്രിൽ മാസം റിലീസിനെത്തും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'റിവോൾവർ റിങ്കോ' സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്;​ ചിത്രം… | Boolokam