ഓൺലൈൻ ഡെസ്ക് Published: June 02, 2026 10:01 PM IST 1 minute Read Link Copied സോനം വാങ്ചുക്ക് (ചിത്രം:മനോരമ), കോക്രോച്ച് ജനത പാർട്ടി. (Photo:@Cockroach Janta Party/Instagram) Mail This Article × Follow Us ന്യൂഡൽഹി ∙ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂൺ 6ന് നടക്കാനിരിക്കുന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധത്തിന് പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ പിന്തുണ. ജൂൺ 5നകം സർക്കാർ ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കിൽ താൻ ഡൽഹിയിലെ സമരത്തിൽ നേരിട്ട് പങ്കുചേരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തന്റെ എക്സ്, ഇൻസ്റ്റഗ്രാം പേജുകളിലൂടെയാണ് വാങ്ചുക്ക് നിർണായക തീരുമാനം അറിയിച്ചത്. What you should read next ലക്ഷക്കണക്കിന് യുവാക്കളുടെ ജീവിതത്തെയും രാജ്യത്തിന്റെ ഭാവിയെയും ബാധിക്കുന്ന കാര്യങ്ങളിൽ ഇത്ര വലിയ വീഴ്ചകൾ ഉണ്ടാകുമ്പോൾ സ്വാഭിമാനമുള്ള ഏതൊരു മന്ത്രിയും രാജിവയ്ക്കണമെന്നാണ് സോനം വാങ്ചുക്ക് എക്സിൽ കുറിച്ചത്. സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയുമായി സംസാരിച്ച ശേഷമാണ് താൻ ഈ തീരുമാനമെടുത്തതെന്ന് ഒരു വിഡിയോ സന്ദേശത്തിലൂടെ വാങ്ചുക്ക് വ്യക്തമാക്കി. സിജെപി പ്രസ്ഥാനം വിദേശ ശക്തികളുടെ ഗൂഢാലോചനയല്ലെന്നും ഇന്ത്യൻ യുവാക്കളുടെ യഥാർഥ ആശങ്കകളുടെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു. ദിപ്കെ തികഞ്ഞ ദേശസ്നേഹത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീറ്റ്, സിയുഇടി, സിബിഎസ്ഇ പരീക്ഷകളുമായി ബന്ധപ്പെട്ട നിലവിലെ വിവാദങ്ങൾക്ക് അപ്പുറം ഇന്ത്യയിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന ആഴത്തിലുള്ള പ്രതിസന്ധിയാണ് ഈ സമരത്തിനു തന്നെ പ്രേരിപ്പിക്കുന്നതെന്ന് സോനം വാങ്ചുക്ക് വ്യക്തമാക്കി. കഴിഞ്ഞ നാല് പതിറ്റാണ്ടായി സർക്കാർ സ്കൂളുകളുടെ പുരോഗതിക്കായി താൻ പോരാടുകയാണെന്നും എന്നാൽ ഇപ്പോഴും താഴെത്തട്ടിൽ മാറ്റങ്ങൾ ദൃശ്യമാകാത്തതിൽ വലിയ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. (Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Cockroach Janta Party എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തതാണ്). English Summary: Sonam Wangchuk Supports CJP Protest for Education Minister's Resignation : Sonam Wangchuk supports the CJP protest demanding Union Education Minister Dharmendra Pradhan's resignation. ×
