Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
അമീബിക് മസ്തിഷ്‌കജ്വരം: രോഗം ബാധിച്ച 27 പേരിൽ 14പേർ മരിച്ചു; അക്കന്തബീമ വായുവില്‍ കൂടിയും പടരും

അമീബിക് മസ്തിഷ്‌കജ്വരം: രോഗം ബാധിച്ച 27 പേരിൽ 14പേർ മരിച്ചു; അക്കന്തബീമ വായുവില്‍ കൂടിയും പടരും

M
Manorama OnlineSource Link
39 minutes ago
രാജീവ് നായര്‍ Published: May 29, 2026 08:44 PM IST 1 minute Read Link Copied പ്രതീകാത്മക ചിത്രം Photo credit : Kateryna Kon / Shutterstock.com Mail This Article × Follow Us തിരുവനന്തപുരം∙ സംസ്ഥാനത്ത് ഈ മാസം അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച 27 പേരില്‍ 14 പേര്‍ മരിച്ചതോടെ കടുത്ത ജാഗ്രതയില്‍ ആരോഗ്യ വകുപ്പ്. ഈ വര്‍ഷം ആദ്യ നാലു മാസങ്ങളില്‍ 123 പേര്‍ക്കു രോഗം ബാധിക്കുകയും 31 പേര്‍ മരിക്കുകയും ചെയ്തു. എന്നാല്‍ മേയില്‍ മാത്രം രോഗം ബാധിച്ചതില്‍ പകുതി പേര്‍ മരിച്ചതാണ് ആശങ്കയ്ക്കിടയാക്കുന്നത്.  What you should read next രോഗം ബാധിച്ച് തിരുവനന്തപുരത്തും ആലപ്പുഴയിലും മൂന്നു പേര്‍ വീതം മരിച്ചു. പാലക്കാട്, ഇടുക്കി, എറണാകുളം, കൊല്ലം, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലും മരണം സംഭവിച്ചിട്ടുണ്ട്. മരിച്ചവരില്‍ 5 പേര്‍ സ്ത്രീകളും ബാക്കി പുരുഷന്മാരുമാണ്. അമ്പലപ്പുഴ നോര്‍ത്തില്‍ 26 വയസുള്ള യുവതി മരിച്ചിരുന്നു. വിഷയം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഗൗരവമായി പരിശോധിക്കുകയാണെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ.റീന അറിയിച്ചു. പല മരുന്നുകള്‍ ചേര്‍ത്താണു രോഗികള്‍ക്കു നല്‍കുന്നത്. വിദേശത്തുനിന്ന് ഉള്‍പ്പെടെ മരുന്നുകള്‍ എല്ലാം ആവശ്യത്തിനു ലഭ്യമാണെന്നും ഡോ. റീന പറഞ്ഞു.  അര്‍ബുദം, പ്രമേഹം തുടങ്ങി മറ്റു രോഗങ്ങള്‍ ഉള്ളവരാണ് മരിച്ചവരിലേറെയും. മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്ക് അമീബിക് ബസ്തിഷ്‌കജ്വരത്തിന്റെ മരുന്നു നല്‍കുമ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു സാധ്യതയുണ്ടെന്നും ഡോ. റീന പറഞ്ഞു. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കേസില്‍ ഒരെണ്ണം മാത്രമാണ് നഗ്ലേറിയ ഫൗലറി വിഭാഗത്തില്‍ പെടുന്നത്. ബാക്കിയെല്ലാം അക്കന്തമീബയാണ്. നാം ശ്വസിക്കുന്ന വായുവില്‍ കൂടിയും അക്കന്തബീമ ബാധിക്കാമെന്നും ഡോ.റീന മുന്നറിയിപ്പു നല്‍കി.  What you should read next കൊടുംവേനലില്‍ ജലാശയങ്ങളിലെ വെള്ളത്തിന്റെ ചൂടു കൂടുന്നതും അമീബ വ്യാപനത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. മൂക്ക് പൊത്തിപ്പിടിക്കാതെ വെള്ളത്തില്‍ ചാടുന്നവരില്‍ വേഗത്തില്‍ അമീബബാധ ഉണ്ടാവുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരം ജലാശയങ്ങളില്‍ കുളിക്കുമ്പോള്‍ മൂക്കിലൂടെ വെള്ളം കയറുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഡോ. റീന പറഞ്ഞു.  English Summary: Kerala on High Alert Amidst Rising Amebic Meningoencephalitis Cases: Kerala is on high alert as Amebic Meningoencephalitis cases surge, with 14 deaths reported this month alone and 31 deaths in the first four months of the year. The health department is investigating the increase, particularly the high mortality rate in May, and advising caution regarding water bodies. ×
പൂർണ്ണ വാർത്ത വായിക്കുക