Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
അമേരിക്കയെ വിശ്വാസമില്ല, ചൈന തന്ത്രപ്രധാന പങ്കാളിയെന്ന് ഇറാൻ

അമേരിക്കയെ വിശ്വാസമില്ല, ചൈന തന്ത്രപ്രധാന പങ്കാളിയെന്ന് ഇറാൻ

M
Manorama OnlineSource Link
about 6 hours ago
ഓൺലൈൻ ഡെസ്ക് Published: May 15, 2026 08:01 PM IST 1 minute Read Link Copied അബ്ബാസ് അരഗ്ചി (Photo by Yasin AKGUL / AFP) Mail This Article × Follow Us ന്യൂഡൽഹി∙ ഇറാന് അമേരിക്കയെ വിശ്വാസമില്ലെന്നും, അവർ ഗൗരവത്തോടെ സമീപിച്ചാൽ മാത്രമേ ചർച്ചകളിൽ താൽപര്യമുള്ളൂയെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നിലച്ചിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. What you should read next ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് അറഗ്ചി ഡൽഹിയിലെത്തിയത്. ഇറാനോട് യുദ്ധം ചെയ്യുന്ന വിമാനങ്ങളും കപ്പലുകളും ഒഴികെ മറ്റെല്ലാ കപ്പലുകൾക്കും ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാമെന്ന് അറഗ്ചി പറഞ്ഞു. ഹോർമുസിനു ചുറ്റുമുള്ള സാഹചര്യം സങ്കീർണമാണ്. ഹോർമുസിലെ സുരക്ഷയുടെ സംരക്ഷകർ എന്ന നിലയിലുള്ള ചരിത്രപരമായ കടമ ഇറാൻ എപ്പോഴും നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രയേലും ഇറാനെതിരെ യുദ്ധം തുടങ്ങിയതോടെയാണ് ലോകത്തിലെ എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത്. കഴിഞ്ഞ മാസം യുഎസും ഇറാനും വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ശാശ്വതമായ സമാധാന കരാറിൽ എത്തിയിട്ടില്ല. പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്നിരുന്ന ചർച്ചകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.  ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങുമായുള്ള ചർച്ചയിൽ വ്യക്തമാക്കിയെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ചൈനയുടെ മധ്യസ്ഥതയെ അറഗ്ചി സ്വാഗതം ചെയ്തു. ചൈന തങ്ങളുടെ തന്ത്രപ്രധാന പങ്കാളിയാണ്. അവരുടെ സദുദ്ദേശ്യത്തിൽ വിശ്വാസമുണ്ട്. ചർച്ചകൾ പുരോഗമിക്കുന്നതോടെ ഹോർമുസിലെ ഗതാഗതം സാധാരണ നിലയിലാക്കാൻ കഴിയുമെന്നും അദ്ദേഹം പറ‍ഞ്ഞു. English Summary: Iran-US Tension: Iran has no trust in America and is only interested in talks if they approach it seriously, said Iran's Foreign Minister Abbas Araghchi. His statement comes at a time when talks regarding ending the war have stalled. ×
പൂർണ്ണ വാർത്ത വായിക്കുക