Live IRAN WAR ഇറാനുമായി യുദ്ധം; യുഎഇയിൽ ‘രഹസ്യസന്ദർശനം' നടത്തി നെതന്യാഹു ഓൺലൈൻ ഡെസ്ക് Published: May 14, 2026 01:53 AM IST Updated: May 14, 2026 02:01 AM IST 1 minute Read Link Copied ബെന്യാമിൻ നെതന്യാഹു (Photo: NATHAN HOWARD / AFP) Mail This Article × Follow Us അബുദാബി∙ ഇറാനുമായുള്ള യുദ്ധത്തിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു യുഎഇ പ്രസിഡന്റുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായി അദ്ദേഹത്തിൻ്റെ ഓഫീസ് അറിയിച്ചു. ''ഓപ്പറേഷൻ 'ലയൺസ് റോർ' സമയത്ത്, പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ രഹസ്യ സന്ദർശനം നടത്തുകയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു,'' അദ്ദേഹത്തിൻ്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇറാനുമായുള്ള യുദ്ധത്തിൽ ഇസ്രായേൽ തങ്ങളുടെ അയൺ ഡോം എയർ ഡിഫൻസ് സംവിധാനങ്ങളും ഉദ്യോഗസ്ഥരും യുഎഇയിലേക്ക് അയച്ചതായി ഇസ്രായേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ അറിയിപ്പ്. English Summary: Benjamin Netanyahu Holds Secret Meeting with UAE President: Benjamin Netanyahu secret meeting UAE has been revealed by his office during ongoing conflict with Iran. This clandestine visit to the United Arab Emirates involved a meeting with UAE President Sheikh Mohamed bin Zayed Al Nahyan. ×
