Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
ഐഎൻഎസ് ദുനാഗിരി, സംശോധക്, അഗ്രയ് എന്നിവ കമ്മിഷൻ ചെയ്തത് പ്രധാനമന്ത്രി

ഐഎൻഎസ് ദുനാഗിരി, സംശോധക്, അഗ്രയ് എന്നിവ കമ്മിഷൻ ചെയ്തത് പ്രധാനമന്ത്രി

M
Manorama OnlineSource Link
about 2 hours ago
സഞ്ജീവ് കുമാർ ബറുവ Published: June 22, 2026 10:14 PM IST 1 minute Read Link Copied കൊൽക്കത്തയിൽ ഐഎൻഎസ് ദുനാഗിരി, സംശോധക്, അഗ്രയ് എന്നിവയുടെ കമ്മിഷനിങ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുന്നു. നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ, ബംഗാൾ ഗവർണർ ആർ.എൻ.രവി, മുഖ്യമന്ത്രി സുവേന്ദു അധികാരി എന്നിവർ സമീപം. ചിത്രം: മനോരമ Mail This Article × Follow Us കൊൽക്കത്ത ∙ നാവികസേനയ്ക്കു കരുത്തു പകരാൻ 3 യുദ്ധക്കപ്പലുകൾ കൂടി. തദ്ദേശീയമായി നിർമിച്ച ഐഎൻഎസ് ദുനാഗിരി, ഐഎൻഎസ് സംശോധക്, ഐഎൻഎസ് അഗ്രയ് എന്നീ കപ്പലുകൾ ഇവിടെ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മിഷൻ ചെയ്തു. ശക്തമായ സമുദ്രശേഷി ഒരു രാജ്യത്തിന്റെ സാമ്പത്തിക, തന്ത്രപരമായ സ്വാധീനത്തിനു നിർണായക ഘടകമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. നാവികസേനയുടെ വാർഷിപ് ഡിസൈൻ ബ്യൂറോയാണ് ഐഎൻഎസ് ദുനാഗിരി രൂപകൽപന ചെയ്തത്. ഐഎൻഎസ് സംശോധക്, ഐഎൻഎസ് അഗ്രയ് എന്നിവയുടെ രൂപകൽപന നടത്തിയത് കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ് ബിൽഡേഴ്സ് ആണ്. കപ്പലുകളുടെ 75 ശതമാനവും തദ്ദേശീയമായി നിർമിച്ചതാണ്. രാജ്യത്തെ 200ൽ ഏറെ ചെറുകിട സംരംഭങ്ങൾ നിർമാണത്തിൽ ഭാഗമായതായി പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു. നാവികസേനയുടെ പ്രോജക്ട് 17എ പ്രോഗ്രാമിലെ അ‍ഞ്ചാമത്തെ യുദ്ധക്കപ്പലായ ദുനാഗിരി യുദ്ധസാഹചര്യങ്ങളിൽ ആക്രമണശേഷിയുള്ള സ്റ്റെൽത്ത് ഫ്രിഗേറ്റ് വിഭാഗത്തിൽപ്പെട്ടതാണ്. ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലുകൾ ഉൾപ്പെടുത്തിയിരിക്കുന്ന അത്യാധുനിക ആയുധങ്ങളും സെൻസർ സംവിധാനങ്ങളും ഉൾപ്പെടുന്ന കപ്പലാണിത്. തീരദേശത്തും ആഴക്കടലിലുമുള്ള സർവേ കപ്പലാണ് സംശോധക്. ഇന്ത്യയുടെ ഇത്തരത്തിലുള്ള നാലാമത്തെ കപ്പൽ. ആന്റി സബ്‌മറൈൻ യുദ്ധക്കപ്പലാണ് അഗ്രയ്. ഈ മാസം രണ്ട് യുദ്ധക്കപ്പലുകൾ കൂടി കമ്മിഷൻ ചെയ്തേക്കും. ‘‘ജിആർഎസ്ഇയുടെ മികവുറ്റ കപ്പൽനിർമാണ സൗകര്യങ്ങൾ, നൂതന സാങ്കേതിക ശേഷി, കാര്യക്ഷമമായ പദ്ധതി നിർവഹണം എന്നിവയിലെ നിർണായക നാഴികക്കല്ലാണ് ഈ നേട്ടം. കപ്പലുകളുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ സ്വയംപര്യാപ്തതയുടെ വളർച്ച കൂടി ഇത് വ്യക്തമാക്കുന്നു. തന്ത്രപ്രധാനമായ നിരീക്ഷണങ്ങൾ, വാട്ടർ സർവേ പോലുള്ള ഹൈഡ്രോഗ്രാഫിക് പ്രവർത്തനങ്ങൾ, സമുദ്രവുമായി ബന്ധപ്പെട്ട പ്രതിരോധ മേഖലകൾ എന്നിവയിലെല്ലാം രാജ്യത്തെ ഇതു ശക്തിപ്പെടുത്തുകയും ചെയ്യുന്നു’’–ജിആർഎസ്ഇ ചെയർമാൻ പിആർ ഹരി പറഞ്ഞു. From left to right Cdr Sunil Malpotra, CO INS Agray Capt Diwya Alok, VSM Cmde PR Hari (retd), CMD/GRSE VAdm Sanjay Bhalla, AVSM NM Commander in Chief, Eastern Naval Command Adm Krishna Swaminathan, PVSM AVSM VSM, Chief of Naval Staff VAdm Sanjay Sadhu AVSM NM, Controller Warship Production & Acqusition Capt Kuldeep Singh, CO INS Sanshodhak English Summary: The Indian Navy has been strengthened with the commissioning of three indigenous warships: INS Dunagiri, INS Sanshodhak, and INS Agray by Prime Minister Narendra Modi. These advanced vessels, with a significant percentage of indigenous components, bolster India's maritime capabilities and strategic influence.
പൂർണ്ണ വാർത്ത വായിക്കുക