Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
ഒഎസ്ഡി ആയി ജ്യോതിഷി വേണ്ട, സഖ്യകക്ഷികളും എതിർത്തു; നിയമന ഉത്തരവ് റദ്ദാക്കി വിജയ്

ഒഎസ്ഡി ആയി ജ്യോതിഷി വേണ്ട, സഖ്യകക്ഷികളും എതിർത്തു; നിയമന ഉത്തരവ് റദ്ദാക്കി വിജയ്

M
Manorama OnlineSource Link
about 1 hour ago
ഓൺലൈൻ ഡെസ്ക് Published: May 13, 2026 03:18 PM IST 1 minute Read Link Copied റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേൽ (Photo: Arranged) Mail This Article × Follow Us ചെന്നൈ ∙ സഖ്യകക്ഷികളുടെ അടക്കം കടുത്ത രാഷ്ട്രീയ വിമർശനങ്ങൾക്കു പിന്നാലെ തന്റെ ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ആയി നിയമിച്ച ഉത്തരവ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് റദ്ദാക്കി. നിയമനം നടന്ന് 36 മണിക്കൂറുകൾക്കകമാണ് ഉത്തരവ് റദ്ദാക്കിയത്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപ് വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ) സംസ്ഥാനത്ത് വൻ വിജയം നേടുമെന്നും വിജയ് മുഖ്യമന്ത്രിയാകുമെന്നും റിക്കി രാധൻ പ്രവചിച്ചിരുന്നു. തുടർന്ന് പുതിയ സർക്കാർ അധികാരമേറ്റതിനു പിന്നാലെ മേയ് 12നാണ് റിക്കി രാധനെ മുഖ്യമന്ത്രിയുടെ ഒഎസ്ഡി (പൊളിറ്റിക്കൽ) ആയി നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്. What you should read next വോട്ടെണ്ണൽ ദിനത്തിൽ വിജയിന്റെ വീട്ടിൽ ആദ്യമെത്തിയ അതിഥിയും ജ്യോതിഷി റിക്കി രാധനായിരുന്നു. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര മൂല്യങ്ങൾക്കും ശാസ്ത്രബോധത്തിനും വിരുദ്ധമാണ് നിയമനമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികളും ടിവികെ സഖ്യകക്ഷികളും രംഗത്തെത്തിയിരുന്നു. തിരുവള്ളൂർ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംപി ശശികാന്ത് സെന്തിൽ നിയമന ഉത്തരവ് തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവച്ച് ഉന്നയിച്ച ചോദ്യവും ഇതിനിടെ ചർച്ചയായി. ‘എനിക്ക് മനസ്സിലാകുന്നില്ല, ഒരു ജ്യോതിഷിക്ക് എന്തിനാണ് ഒഎസ്ഡി തസ്തിക ? ആരെങ്കിലും വിശദീകരിക്കാമോ ?’’– എന്നായിരുന്നു എംപിയുടെ ചോദ്യം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഇത്തരം പദവികൾ നൽകുന്നതിനെതിരെ കടുത്ത നിലപാടാണ് കോൺഗ്രസ്, സിപിഎം, വിസികെ തുടങ്ങിയ പാർട്ടികൾ സ്വീകരിച്ചത്. ഭരണപരമായ യാതൊരു പരിചയവുമില്ലാത്ത ഒരു ജ്യോതിഷിക്ക് എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് തന്ത്രപ്രധാനമായ പദവി നൽകിയതെന്ന പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളും സർക്കാരിനെ പ്രതിരോധത്തിലാക്കി. വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചതോടെയാണ് ഒടുവിൽ പൊതുവികാരം മാനിച്ച് നിയമന ഉത്തരവ് പിൻവലിക്കാൻ മുഖ്യമന്ത്രി വിജയ് നിർബന്ധിതനായത്. English Summary: Tamil Nadu CM Vijay Withdraws Astrologer OSD Appointment After Backlash: Tamil Nadu CM Vijay's astrologer OSD appointment has been cancelled due to significant political criticism. The decision to withdraw the order followed widespread opposition from allies and the public, highlighting concerns over secular values. ×
പൂർണ്ണ വാർത്ത വായിക്കുക