Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
ഓരോ സൗജന്യ ടിക്കറ്റിനും പണം എത്തുന്നു എന്ന് സർക്കാർ ഉറപ്പാക്കണം; പ്രതിമാസം 57 കോടി രൂപ

ഓരോ സൗജന്യ ടിക്കറ്റിനും പണം എത്തുന്നു എന്ന് സർക്കാർ ഉറപ്പാക്കണം; പ്രതിമാസം 57 കോടി രൂപ

M
Manorama OnlineSource Link
about 2 hours ago
മനോരമ ലേഖകൻ Published: June 10, 2026 06:45 AM IST 1 minute Read Link Copied കെഎസ്ആർടിസി ബസിൽ കയറാനായി കാത്തുനിൽക്കുന്ന സ്ത്രീകൾ. ( ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ / മനോരമ) Mail This Article × Follow Us തിരുവനന്തപുരം ∙ സ്ത്രീകളുടെ സൗജന്യയാത്ര പദ്ധതിക്കായി സർക്കാർ കെഎസ്ആർടിസി ക്കു മുൻകൂർ പണം നൽകേണ്ടി വരും. സൗജന്യയാത്ര നടപ്പാക്കുന്നതോടെ പ്രതിദിന വരുമാനത്തിൽ ഉണ്ടാകുന്ന കുറവ് സർവീസുകളെ ബാധിക്കാതിരിക്കാനാണിത്. പ്രതിദിന ഇന്ധന ചെലവ് 3.5 കോടി രൂപ വരെയാണ്. പ്രതിദിന വരുമാനം 7.5 കോടിയാണെന്നു കരുതിയാലും പകുതി തുക ഇന്ധനത്തിനു തന്നെ മാറ്റിവയ്ക്കണം. കുടിശിക കൊടുത്തു തീർക്കാതെ എണ്ണക്കമ്പനികൾ ഇന്ധനം നൽകില്ല എന്നതിനാൽ, ഓരോ സൗജന്യ ടിക്കറ്റിനും കോർപറേഷൻ അക്കൗണ്ടിൽ പണം എത്തുന്നുണ്ടെന്നു സർക്കാരിന് ഉറപ്പാക്കേണ്ടി വരും. ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി നടപ്പാക്കുമ്പോൾ 57 കോടി രൂപയാണു പ്രതിമാസം നൽകേണ്ടത്. ഇത് മാസാവസാനം നൽകിയാൽ പദ്ധതി നടപ്പാക്കാനാവില്ല. ഇതിനു മികച്ച മാതൃകയായി പറയുന്നതു ഡൽഹിയിൽ നടപ്പാക്കിയ സഹേലി പിങ്ക് കാർഡ് പദ്ധതിയാണ്. ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷന് (ഡിടിസി) സർക്കാർ മുൻകൂറായി പണം നൽകുന്ന രീതിയിലാണ് ഇത് ചെയ്തിരിക്കുന്നത്. ടിക്കറ്റ് വിതരണം ചെയ്യുന്നതിന് മുൻപ് തന്നെ ഡിടിസിയുടെ കയ്യിൽ പണം എത്തും. ഡൽഹിയിൽ സ്ത്രീകളുടെ തിരിച്ചറിയൽ കാർഡ് പരിശോധിച്ചാണു ടിക്കറ്റ് നൽകുന്നത്. കേരളത്തിലും സ്മാർട്ട് കാർഡോ അല്ലെങ്കിൽ ആധാർ അധിഷ്ഠിത സംവിധാനമോ കൊണ്ടു വരാൻ കഴിയും. സുതാര്യവും ഡിജിറ്റലുമായ ട്രാക്കിങ് സംവിധാനവും വേണ്ടിവരും. കെഎസ്ആർടിസി ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കണമെന്ന് നിർദേശമുണ്ടെങ്കിലും വാടകയ്ക്കു കൊടുക്കാൻ പറ്റുന്ന കോഴിക്കോട് ടെർമിനലുൾപ്പെടെ നിയമക്കുരുക്കിലാണ്. ബജറ്റ് ടൂറിസം: ഇതര സംസ്ഥാന യാത്രകൾ നിലച്ചു കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ (ബിടിസി) ഇതര സംസ്ഥാന യാത്രകൾ മുടങ്ങിയിട്ട് മൂന്നാഴ്ച. കഴിഞ്ഞ മേയ് 14നു ശേഷം വിവിധ ഡിപ്പോകളിൽ നിന്നായി കുറഞ്ഞത് അൻപതോളം യാത്രകൾ റദ്ദാക്കിയിട്ടുണ്ട്. സംസ്ഥാനത്തിനു പുറത്തു പോകാൻ താൽക്കാലിക പെർമിറ്റ് എടുക്കുന്ന ബസുകളുടെ റോഡ് നികുതിയിളവ് നൽകുന്ന ഉത്തരവ് വൈകുന്നതാണ് കാരണം. മധുര, രാമേശ്വരം, കൊടൈക്കനാൽ, ഊട്ടി തുടങ്ങിയ സർവീസുകളാണു മുടങ്ങിയത്. കെഎസ്ആർടിസിയുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ബിടിസി സർവീസുകൾ. മാർച്ച് 31നാണ് കെഎസ്ആർടിസിക്കുള്ള റോഡ് നികുതി ഇളവ് അവസാനിച്ചത്. ശേഷം 45 ദിവസത്തെ സമയ പരിധിക്കുള്ളിൽ പുതിയ ഉത്തരവ് ഇറങ്ങാതെ വന്നതാണു പ്രശ്നത്തിനു കാരണം. ബസുകൾക്ക് നികുതി ഇളവ് ആവശ്യപ്പെട്ട് കെഎസ്ആർടിസി സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ബിടിസി ഇതര സംസ്ഥാന യാത്രകൾ മാറ്റി വയ്ക്കുന്നു എന്ന രീതിയിലാണ് ബുക്ക് ചെയ്ത യാത്രക്കാരെ അറിയിച്ചത്. എന്നാൽ യാത്രകൾ റദ്ദായ രീതിയിലാണു നിലവിലെ അവസ്ഥ. English Summary: KSRTC's Free Bus Travel Scheme: Kerala government's free bus travel scheme for women will require KSRTC to receive advance payments from the government to cover the daily revenue shortfall and fuel costs. This proactive financial measure aims to prevent disruptions to bus services and ensure operational continuity, mirroring successful models like Delhi's 'Saheli Pink Card' scheme. ×
പൂർണ്ണ വാർത്ത വായിക്കുക