ഓൺലൈൻ ഡെസ്ക് Published: June 13, 2026 02:54 PM IST 1 minute Read Link Copied പ്രതീകാത്മക ചിത്രം. (Chainarong Prasertthai/istock) Mail This Article × Follow Us ഹൈദരാബാദ്∙ അപാർട്മെന്റിന്റെ ആറാം നിലയിൽ നിന്ന് കുഞ്ഞുമായി താഴേക്ക് ചാടിയ യുവതി മരിച്ചു. കുഞ്ഞ് അഭ്ഭുതകരമായി രക്ഷപ്പെട്ടു. ഹൈദരാബാദിലെ മിയാപൂരിലെ അപ്പാർട്ട്മെന്റിലാണ് സംഭവം. മധ്യപ്രദേശ് സ്വദേശിയായ 37 വയസ്സുകാരി ഇഷ സാഹുവാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം. ആറുമാസം പ്രായമുള്ള മകളെ കൈകളിൽ എടുത്തുകൊണ്ടാണ് ഇഷ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയത്. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ യുവതി സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. എന്നാൽ പരുക്കുകളോടെ കുഞ്ഞ് അഭ്ഭുതകരമായി രക്ഷപ്പെട്ടു. താഴേക്ക് വീഴുന്നതിനിടെ ഒരു സുരക്ഷാ വേലിയിൽ കുഞ്ഞ് തട്ടി. അതിനാൽ താഴേക്ക് പതിച്ചതിന്റെ ആഘാതം കുറവായിരുന്നു. നിലത്ത് വീണപ്പോൾ തന്നെ കുഞ്ഞിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞ് അപകടനില തരണം ചെയ്തെന്ന് ഡോക്ടർമാർ പറഞ്ഞു. What you should read next മധ്യപ്രദേശ് സ്വദേശിനിയായ ഇഷ സാഹു ഭർത്താവിനും മക്കൾക്കുമൊപ്പമാണ് താമസം. യുവതിക്ക് പ്രസവാനന്തര വിഷാദമുണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഏതാനും മാസങ്ങളായി ഉറക്കക്കുറവ്, ഉത്കണ്ഠ, എന്നിവയുണ്ടായിരുന്നെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. യുവതിയുടെ മരണത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. English Summary: Hyderabad woman jumps from sixth floor with her infant, tragically resulting in her death. The baby miraculously survived the fall due to hitting a safety fence, lessening the impact, and is recovering in the hospital after being promptly taken there by locals. Police suspect postpartum depression as a potential factor and are investigating further. ×
