തിരുവനന്തപുരം ∙ വോട്ടെണ്ണൽ നടന്ന മേയ് 4 ന് ഉച്ചയ്ക്കു മുൻപുതന്നെ, നൂറിലേറെ സീറ്റുമായി വന്‍ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് ഉറപ്പായിക്കഴിഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് , പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവരെ കേന്ദ്രീകരിച്ച് അണിയറ നീക്കങ്ങളും തുടങ്ങി. എംഎൽഎമാരുടെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കങ്ങള്‍ മൂന്നു ക്യാംപുകളും സജീവമാക്കിയതോടെ പോര് തെരുവിലേക്കും നീണ്ടു. ∙ കെസിയും രമേശും സതീശനും അവകാശ വാദം ഉന്നയിക്കുന്നു ഫലം വന്ന് മൂന്നാം ദിവസമാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനു മുന്നോടിയായി കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം വിളിച്ചത്. യോഗത്തില്‍ പങ്കെടുക്കാന്‍ ഹൈക്കമാന്‍ഡ് നിരീക്ഷകരെ അയയ്ക്കുമെന്നും അവര്‍ എംഎല്‍എമാരെ ഒറ്റയ്ക്കൊറ്റയ്ക്കു കാണുമെന്നും അറിയിച്ചു. അതോടെ സമൂഹമാധ്യമങ്ങളിലെ പക്ഷംപിടിക്കല്‍ പതുക്കെ ഫ്ലെക്സ് പോരിലേക്ക് എത്തി. പ്രചാരണം നയിച്ച വി.ഡി.സതീശനാണു മുഖ്യമന്ത്രിപദത്തിനു യോഗ്യനെന്ന് സതീശന് പക്ഷം വാദിച്ചു. സീനിയോറിറ്റി ചൂണ്ടിക്കാട്ടിയാണ് രമേശിനു വേണ്ടി അനുയായികള്‍ രംഗത്തിറങ്ങിയത്. 2011ല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടിയെ നിര്‍ദേശിച്ചത് രമേശ് ആണെന്നും കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടപ്പോൾ മാറിനിന്നിട്ടുണ്ടെന്നും അണികള്‍ അവകാശവാദം ഉന്നയിച്ചു. മേയ് ആറിന് ഡല്‍ഹിയിലെത്തിയ രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ കണ്ട് ചര്‍ച്ച നടത്തുകയും ചെയ്തു. What you should read next അതേ സമയം കോൺഗ്രസ് എംഎല്‍എമാരില്‍ ഭൂരിപക്ഷം പേരുടെയും പിന്തുണ കെ.സിക്കാണെന്നാണ് ആ പക്ഷം അവകാശപ്പെട്ടത്. പാർലമെന്ററി പാർട്ടിയിലെ ഭൂരിപക്ഷം അനുസരിച്ച് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതാണ് കീഴ്വഴക്കമെന്ന് കെ.സി. പക്ഷം വാദിച്ചു. പൊതുവികാരം കണക്കിലെടുക്കണമെന്ന നിലപാടാണ് മുസ്ലിം ലീഗ് സ്വീകരിച്ചത്. എംഎല്‍എമാരില്‍നിന്ന് ഒരാള്‍ മുഖ്യമന്ത്രിയാകണമെന്നായിരുന്നു കേരളാ കോണ്‍ഗ്രസിന്റെ അഭിപ്രായം. ∙ കേന്ദ്ര നിരീക്ഷകർ അഭിപ്രായം തേടുന്നു മേയ് ആറിനു വൈകിട്ടാണ് എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്നിക്കും അജയ്മാക്കനും തിരുവനന്തപുരത്ത് എത്തിയത്. രാത്രി എ.കെ.ആന്റണി, എം.എം.ഹസന് തുടങ്ങിയ നേതാക്കളുമായി ഇവര്‍ കൂടിക്കാഴ്ച നടത്തി. ഏഴിന് രാവിലെ ഇന്ദിരാ ഭവനില്‍ നടന്ന പാര്‍ട്ടി നിയമസഭാകക്ഷി യോഗത്തില്‍ അവര്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ്മുന്‍ഷിക്കൊപ്പം പങ്കെടുത്തു. നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി യോഗം ഐകകണേ്ഠ്യന പ്രമേയവും പാസാക്കി. തുടര്‍ന്ന് നിരീക്ഷകര്‍ എംഎല്‍എമാരെ ഒറ്റയ്ക്കൊറ്റയ്ക്കു കാണുകയും ചെയ്തു. എംഎല്‍എമാര്‍ക്കിടയില്‍ ഭൂരിപക്ഷം അവകാശപ്പെട്ട് വേണുഗോപാല്‍, സതീശന് പക്ഷങ്ങള്‍ രംഗത്തെത്തി. രമേശ് ചെന്നിത്തല ക്യാംപ് 23 എംഎല്‍എമാരുടെ പിന്തുണയാണ് അവകാശപ്പെട്ടത്. വൈകിട്ട് ഘടകകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് നിരീക്ഷകര്‍ മടങ്ങിയത്. ചര്‍ച്ച കഴിഞ്ഞിറങ്ങിയ മുകുള്‍ വാസ്നിക്കിന്റെ കയ്യിലിരുന്ന പട്ടിക പുറത്തായതു വിവാദമായി. ∙ ഹൈക്കമാൻഡ് ചർച്ച നടത്തിയെങ്കിലും സമവായമായില്ല മേയ് ഏഴിനു തിരിച്ച് ഡല്‍ഹിയിലെത്തിയ നിരീക്ഷകര്‍ പിറ്റേന്ന് റിപ്പോര്‍ട്ട് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കു കൈമാറി. മേയ് 10ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനായിരുന്നു ഹൈക്കമാന്‍ഡിന്റെ ശ്രമം. അതിനായി മൂന്നു നേതാക്കളെയും 9ന് ഡല്‍ഹിയിലേക്കു വിളിപ്പിച്ച് കൂടിക്കാഴ്ച നടത്തി. രാഹുലിനും ഖര്‍ഗെയ്ക്കും മുന്നില്‍ മൂന്നു പേരും തങ്ങളുടെ അവകാശവാദങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ അവതരിപ്പിച്ചതോടെ കാര്യങ്ങള്‍ സങ്കീര്‍ണമായി. കേരളത്തില്‍ നടക്കുന്ന ഫ്ളക്സ് പോരും പ്രകടനങ്ങളും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നു പറഞ്ഞ രാഹുലും ഖർഗെയും അതിൽ കടുത്ത അതൃപ്തിയും അറിയിച്ചു. അത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും നിര്‍ദേശിച്ചു. കൂടിക്കാഴ്ച കഴിഞ്ഞു പുറത്തിറങ്ങിയ സതീശനും ചെന്നിത്തലയും വേണുഗോപാലും ഒരുമിച്ച് മാധ്യമങ്ങളെ കണ്ട ശേഷമാണ് ഡല്‍ഹിയില്‍നിന്നു മടങ്ങിയത്. ∙ വിശാല ചർച്ചയിൽ തീരുമാനം എന്നാല്‍ 10ന് രാഹുല്‍ ഗാന്ധി വിജയിന്റെ സത്യപ്രതിജ്ഞയ്ക്കായി തമിഴ്നാട്ടിലേക്കും ഖര്‍ഗെ കര്‍ണാടകയിലേക്കും പോയതോടെ ചര്‍ച്ചകള്‍ നീണ്ടു. സംസ്ഥാനത്തെ പൊതുവികാരം സംബന്ധിച്ച് ഇവിടെയുള്ള എഐസിസി സംഘം നല്കിയ റിപ്പോര്‍ട്ടു കൂടി പരിഗണിക്കപ്പെട്ടതോടെ എംഎല്‍എമാരുടെ എണ്ണം മാത്രം മാനദണ്ഡമാക്കി തീരുമാനമെടുക്കേണ്ടതില്ലെന്നും ദേശീയ നേതൃത്വം തീരുമാനിച്ചു. സംസ്ഥാനത്തെ ജനപ്രതിനിധി കൂടിയായ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുമായും സോണിയാ ഗാന്ധിയുമായും രാഹുല്‍ ആശയവിനിയമം നടത്തി. ഇതിന്റ അടിസ്ഥാനത്തിലാണ് മുന്‍ കെപിസിസി പ്രസിഡന്റുമാരെയും വര്‍ക്കിങ് പ്രസിഡന്റുമാരെയും മുതിര്‍ന്ന നേതാക്കളെയും ഒരുവട്ടം കൂടി ഡല്‍ഹിയിലേക്കു വിളിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. സോണിയാ ഗാന്ധിയുടെ വീട്ടിലും മറ്റുമായാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ മാരത്തണ്‍ ചര്‍ച്ചകള്‍ നടന്നത്. മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയുമായും ഘടകകക്ഷി നേതാക്കളുമായും രാഹുല്‍ ഫോണില്‍ സംസാരിച്ചു. 12ന് രാവിലെ മുതല്‍ സോണിയാ ഗാന്ധിയുടെ വീട്ടിലും മറ്റുമായി മാരത്തണ്‍ ചര്‍ച്ചകള്‍ നടന്നു. മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയുമായും ഘടകകക്ഷി നേതാക്കളുമായും രാഹുല്‍ ഫോണില്‍ സംസാരിച്ചു. കേരളത്തില്‍നിന്നെത്തിയ നേതാക്കളുമായുള്ള രാഹുലിന്റെ കൂടിക്കാഴ്ച രാത്രി ഏറെ വൈകി. തുടര്‍ന്ന് നേതാക്കള്‍ കേരളത്തിലേക്കു മടങ്ങി. തുടര്‍ന്ന് പ്രഖ്യാപനം ബുധനാഴ്ചത്തേക്കു മാറ്റി. 13ന് വൈകിട്ടാണ് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച നടന്നത്. ഇതിനിടെ മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയുമായി രാഹുലും സോണിയയും സംസാരിച്ചുവെന്നാണ് സൂചന. രാത്രി ഏഴു മണിക്കു ശേഷം ജയ്റാം രമേശ് ഖര്‍ഗെയുടെ വീട്ടിലെത്തി. ചര്‍ച്ചകള്‍ക്കു ശേഷം വീടിനു പുറത്തു മാധ്യമങ്ങളെ കണ്ട ജയ്റാം രമേശ് ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും നാളെ പ്രഖ്യാപനമുണ്ടാകുമെന്നും അറിയിക്കുകയായിരുന്നു. 14ന് രാവിലെ കെ.സി.വേണുഗോപാലിനെ രാഹുല്‍ ഗാന്ധി വീട്ടിലേക്കു വിളിപ്പിച്ചു. കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു. അതിനു ശേഷം ജയ്റാം രമേശ്, ദീപാ ദാസ്മുന്‍ഷി, നിരീക്ഷകരായ മുകുള്‍ വാസ്നിക്, അജയ് മാക്കന് എന്നിവര്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വീട്ടിലെത്തി. തുടര്‍ന്ന് 12 മണിക്ക് വാര്‍ത്താസമ്മേളനം വിളിച്ച് വി.ഡി.സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. English Summary: Kerala CM Race: V.D. Satheesan is the Chief Minister of Kerala after a prolonged 11-day negotiation process involving top Congress leaders. The High Command ultimately prioritized the general sentiment over sheer MLA numbers in their final decision.
