Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
കൊലവിളിയുമായി അഞ്ചംഗ സംഘം; യുവതിയെ രക്ഷിച്ച് ബംഗാളി ട്രക്ക് ഡ്രൈവർ; സിനിമയെ വെല്ലുന്ന ചേസ്, മൂവാറ്റുപുഴയിൽ നടന്നത്...

കൊലവിളിയുമായി അഞ്ചംഗ സംഘം; യുവതിയെ രക്ഷിച്ച് ബംഗാളി ട്രക്ക് ഡ്രൈവർ; സിനിമയെ വെല്ലുന്ന ചേസ്, മൂവാറ്റുപുഴയിൽ നടന്നത്...

M
Manorama OnlineSource Link
about 3 hours ago
കെ.എന്‍. അശോക് Published: June 16, 2026 08:59 PM IST 2 minute Read Link Copied അർജുൻ, ടോമി, അശ്വിൻ, അജിത്, അദ്വൈത് (ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്) Mail This Article × Follow Us കൊച്ചി ∙ സമയം രാത്രി 11.15. മൂവാറ്റുപുഴയിലെ ഈസ്റ്റ് മാറാടിയിലുള്ള ആയുർവേദ തിരുമ്മൽ ചികിത്സാ കേന്ദ്രം. ജീവനക്കാരിയായ യുവതി സ്ഥാപനം പൂട്ടി പുറത്തിറങ്ങുന്നു. നാട്ടിലേക്കുള്ള ബസ് പിടിക്കാൻ സ്റ്റാൻഡിലേക്കു വേഗം നടക്കുന്നതിനിടെ രണ്ടു ൈബക്കുകളിലായി അ‍ഞ്ചു പേർ വഴി തടഞ്ഞു. മദ്യലഹരിയിലായ യുവാക്കൾ യുവതിക്കു ചുറ്റും ബൈക്ക് ഓടിച്ച് കടന്നു പിടിക്കാൻ ശ്രമിച്ചപ്പോൾ ഭയന്നു നിലവിളിച്ചു കൊണ്ട് യുവതി തിരിഞ്ഞോടി. കരഞ്ഞുകൊണ്ട് ഓടിവന്ന യുവതിയെക്കണ്ട്, ആ വഴി വന്ന ബൈക്കുകാരൻ വണ്ടി നിർത്തുന്നു. യുവതി അപകടത്തിലാണെന്നു മനസിലാക്കി അവരെ കയറ്റി പോകാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് നിന്നു പോയി. മദ്യപസംഘം അടുത്തെത്തുകയാണ്.  യുവതിയും ബൈക്ക് യാത്രക്കാരനും എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ ഒരു ട്രക്ക് വരുന്നു. സഹായത്തിനായി യുവതി റോഡിനു നടുവിൽ കയറി ട്രക്ക് നിർത്തിക്കുന്നു. മലയാളമറിയാത്ത ബംഗാളിയായ ഡ്രൈവറോട് യുവതിയും രക്ഷിക്കാനെത്തിയ യുവാവും തങ്ങളുടെ അവസ്ഥ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നു. സംഭവ സ്ഥലവും ബൈക്കിലെ അക്രമികളെയും കണ്ടതോടെ അപകടമാണെന്ന് മനസ്സിലാക്കി ഇരുവരേയും ട്രക്കിൽ കയറ്റി ഡ്രൈവർ മുന്നോട്ടു കുതിക്കുന്നു. പിന്നെ കണ്ടത് സിനിമകളിലെ അക്രമ രംഗങ്ങളെ കവച്ചു വയ്ക്കുന്ന കാഴ്ചയാണ്. അതിവേഗത്തിൽ പായുന്ന ട്രക്കിനു പിന്നാലെ ആക്രോശിച്ചും ആയുധങ്ങൾ കൊണ്ട് ലോറിയിൽ അടിച്ചും ബൈക്കിൽ പിന്തുടരുന്ന അഞ്ചംഗ സംഘം. 15 കിലോമീറ്റർ നീണ്ട അപകടപ്പാച്ചിലിനൊടുവിൽ പൊലീസ് സംഘത്തിന് മുന്നിലേക്ക്. അതോടെ അക്രമികൾ കടന്നു. പുലർച്ചെ വീടുകളിൽനിന്ന് അഞ്ചംഗ സംഘത്തെ കസ്റ്റഡിയിലെടുത്ത് പൊലീസ്. വധശ്രമവും  സ്ത്രീയെ ആക്രമിച്ചതും അടക്കം ജാമ്യമില്ലാ വകുപ്പുകൾ ചാര്‍ത്തി അഞ്ചു പേരും റിമാൻഡിൽ. സംഭവം നടന്നത് തിങ്കൾ രാത്രി. സ്ഥലം മൂവാറ്റുപുഴ മുതൽ പിറവം വരെയുള്ള റോഡിൽ.  What you should read next 19–21 പ്രായപരിധിയിലുള്ള അഞ്ചു പേരാണ് അറസ്റ്റിലായത്. ഈസ്റ്റ് മാറാടി കരയിൽ പള്ളിക്കവല ഭാഗത്ത് തട്ടാർ കുന്നേൽ അജിത് (19), മീങ്കുന്നം ഭാഗത്ത് പാറത്താഴത്ത് വീട്ടിൽ അദ്വൈത് (20), പഞ്ചായത്തു പടി ഭാഗത്ത് ചാവാട്ട് വീട്ടിൽ ടോമി ഷാജി (19), ഹൈസ്‌കൂളിന് സമീപം ചാരപ്പുറത്ത് പുത്തൻപുരയിൽ വീട്ടിൽ അർജുൻ സനിൽ (20), മങ്ങമ്പ്ര ഭാഗത്ത് തെങ്ങനാൽ വീട്ടിൽ അശ്വിൻ രഘു (20) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഈസ്റ്റ് മാറാടിയിലുള്ള ആയുർവേദ തിരുമ്മൽ ചികിത്സാ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന പാലാ സ്വദേശിനിയൊണ് ഇവർ ആക്രമിക്കാൻ ശ്രമിച്ചത്. ഈ ചികിത്സാ കേന്ദ്രത്തിൽ വന്നു പോകുന്നവരെ പ്രദേശവാസികളായ അഞ്ചംഗ സംഘം കുറച്ചു ദിവസമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. തിങ്കൾ വൈകിട്ട് മദ്യപാനത്തിനു ശേഷം അഞ്ചു പേരും സ്ഥാപനത്തിനു സമീപം ബൈക്കുകളുമായി കാത്തു നിന്നു. നാലു മാസമായി ഇവിടെ ജോലി ചെയ്യുന്ന യുവതി സാധാരണ 9 മണി കഴിഞ്ഞുള്ള ബസിലാണ് വീട്ടിലേക്ക് പോകുക. വൈകുന്ന ദിവസങ്ങളിൽ മൂവാറ്റുപുഴ സ്റ്റാൻഡിൽ നിന്ന് 11.30നുള്ള ബസിൽ പോകും. അഞ്ചംഗ സംഘം ഇത് കുറച്ചു ദിവസമായി നിരീക്ഷിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തുടർന്നായിരുന്നു സ്ഥാപനം പൂട്ടി സ്റ്റാൻഡിലേക്ക് പോകുന്നതു വഴി യുവതിയെ ആക്രമിക്കാനുള്ള ശ്രമം.  What you should read next പിന്തിരിഞ്ഞോടി വരുന്ന യുവതിയെ കണ്ടാണ് അതുവഴി വന്ന ആരക്കുഴ സ്വദേശി ബൈക്ക് നിർത്തിയത്. യുവതി അപകടത്തിലാണെന്ന് മനസ്സിലാക്കി യുവാവ് അവരെ ബൈക്കിൽ കയറ്റി പോകാൻ ശ്രമിക്കുന്നിതിനിടെ ബൈക്ക് നിന്നുപോയി. അഞ്ചംഗ സംഘം അടുത്തേക്ക് എത്തുന്നതു മനസിലാക്കി എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് ആ വഴി ട്രക്ക് വരുന്നത്. പിറവം രാമമംഗലത്തേക്കുള്ള ലോഡുമായി പോവുന്നതായിരുന്നു ട്രക്ക്. പറഞ്ഞത് മുഴുവൻ മനസ്സിലായില്ലെങ്കിലും ഇരുവരും അപകടത്തിലാണെന്ന് മനസിലാക്കി ബംഗാളിയായ ഡ്രൈവർ ഇരുവരേയും കയറ്റി വേഗത്തിൽ വണ്ടി മുന്നോട്ടെടുത്തു. എന്നാൽ അഞ്ചംഗ സംഘം വിടാൻ ഭാവമില്ലായിരുന്നു. ഹെൽമെറ്റ് പോലും ധരിക്കാത്ത അഞ്ചു പേരും ലോറിയെ പിന്തുടരാനാരംഭിച്ചു. പലപ്പോഴും ലോറി തടയാനും കയ്യിലെ ഇരുമ്പുവടികൊണ്ട് ആക്രമിക്കാനും ശ്രമമുണ്ടായി. ഇതിനിടെ, പിന്നാലെയെത്തിയ കാറിലുണ്ടായിരുന്നവർ പാഞ്ഞു പോകുന്ന ലോറി ആക്രമിക്കാനും തടയാനും ശ്രമിക്കുന്നതും കണ്ട് കാര്യങ്ങൾ പന്തിയല്ലെന്ന് മനസ്സിലാക്കി ഈ ദൃശ്യങ്ങൾ പകർത്തി. യുവതി ഇതിനിടെ പൊലീസിനെ വിളിക്കാന്‍ ശ്രമമാരംഭിച്ചു. ഗൂഗിളിൽ മൂവാറ്റുപുഴ പൊലീസിന്റെ നമ്പർ കണ്ടെത്തി വിളിച്ച് തങ്ങൾ അകപ്പെട്ടിരിക്കുന്ന അപകടം വ്യക്തമാക്കി. ഇതോടെ മൂവാറ്റുപുഴ പൊലീസ് വിവരം സമീപ സ്റ്റേഷനുകളിലേക്കും നൽകി.  രാമമംഗലം മേഖലയിൽ പട്രോളിങ്ങിലായിരുന്ന പിറവം പൊലീസും ഇതോെട സജ്ജരായി. വേഗത്തിൽ പാഞ്ഞുവരുന്ന ട്രക്ക് പൊലീസ് സംഘം തടഞ്ഞു. ട്രക്ക് നിർത്തിയതോടെ പിന്നാലെയുണ്ടായിരുന്ന അഞ്ചംഗ സംഘം പിന്തിരിഞ്ഞു. യുവതിയിൽനിന്ന് വിവരങ്ങൾ മനസ്സിലാക്കിയ പിറവം പൊലീസ് മൂവാറ്റുപുഴ പൊലീസിന് വിവരം കൈമാറി.  പിന്നാലെ കാറിൽ വന്നവരും തങ്ങൾ പകർത്തിയ ദൃശ്യങ്ങൾ പൊലീസിനെ ഏൽപ്പിച്ചു. ഈ ദൃശ്യങ്ങളിൽ നിന്ന് ഒരു ബൈക്കിന്റെ നമ്പർ പൊലീസിന് ലഭിച്ചു. പിന്നീടെല്ലാം വേഗത്തിലായിരുന്നു. മൂവാറ്റുപുഴ എസ്എച്ച്ഒ അനിൽ ജോര്‍‍ജിന്റെ നേതൃത്വത്തിൽ ഈസ്റ്റ് മാറാടിയിലെ അഞ്ചു പേരുടെയും വീടുകളിൽ വെളുപ്പിനെ പൊലീസ് എത്തി. അഞ്ചു പേരെയും റിമാൻഡ് ചെയ്തതായി എസ്എച്ച്ഒ വ്യക്തമാക്കി. വധശ്രമം, ഭീഷണിപ്പെടുത്തൽ പിന്തുടർന്ന് ആക്രമിക്കൽ അടക്കമുള്ള വകുപ്പുകളാണ് ഇവർക്കു മേൽ ചുമത്തിയിരിക്കുന്നത്. ആ ട്രക്കില്‍ കയറി രക്ഷപ്പെട്ടില്ലായിരുന്നുവെങ്കിൽ യുവതിയുടെ ജീവൻ തന്നെ അഞ്ചംഗ സംഘം അപകടത്തിലാക്കുമായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. English Summary: A terrifying incident in Muvattupuzha where a young woman was targeted by a group of five men on bikes. The quick thinking of a truck driver, who did not understand Malayalam, helped her escape a harrowing chase that involved over 15 kilometers with the attackers pursuing them relentlessly.
പൂർണ്ണ വാർത്ത വായിക്കുക