മനോരമ ലേഖകൻ Published: May 24, 2026 12:02 AM IST 1 minute Read Link Copied Representative Image, Photo credit: Tinnakorn Jorruang/Istock.com Mail This Article × Follow Us കൊല്ലം ∙ കൗൺസിലിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സൈക്കോളജിസ്റ്റ് അറസ്റ്റിൽ. കൊല്ലം മയ്യനാട് സ്വദേശി സന്തോഷ് സുകുമാരനാണ് (69) അറസ്റ്റിലായത്. ഏഴാം ക്ലാസ് മുതൽ കുട്ടി അമ്മയോടൊപ്പം ആശുപത്രിയിൽ കൗൺസിലിങ്ങിന് എത്തിയിരുന്നു. അമ്മയെ പുറത്തു നിർത്തിയ ശേഷം കുട്ടിയെ മാത്രം മുറിക്കുള്ളിൽ പ്രവേശിപ്പിച്ച് കൗൺസിലിങ് എന്ന വ്യാജേനയായിരുന്നു പീഡനം. What you should read next പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് കൗൺസിലിങ്ങിന് എത്തിയ കുട്ടിയുടെ നഗ്നചിത്രങ്ങൾ സന്തോഷ് പകർത്തി. കുട്ടിയുടെ സ്വഭാവത്തിൽ മാറ്റം കണ്ട് രക്ഷിതാക്കൾ മറ്റൊരു സൈക്കോളജിസ്റ്റിനെ സമീപിച്ചതോടെയാണ് പീഡന വിവരം പുറത്തുവരുന്നത്. തുടർന്ന് രക്ഷിതാക്കൾ വർക്കല പൊലീസിൽ പരാതി നൽകുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. English Summary: Kollam Psychologist Arrested for Abusing Minor During Counseling: A psychologist has been arrested in Kollam for sexually abusing a minor girl during counseling sessions. The arrest followed a complaint by the victim's parents after noticing behavioral changes, revealing a pattern of abuse that included taking inappropriate photos. ×
