Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണം; മലയാളി ബാലന് ദാരുണാന്ത്യം

ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണം; മലയാളി ബാലന് ദാരുണാന്ത്യം

M
Manorama OnlineSource Link
about 2 hours ago
ഓൺലൈൻ പ്രതിനിധി Published: May 26, 2026 10:52 PM IST 1 minute Read Link Copied മിസ്ഹബ്. (Photo: Special Arrangement) Mail This Article × Follow Us ബത്തേരി ∙ തമിഴ്‌നാട് ഗൂഡല്ലൂരിൽ കാട്ടാനയുടെ   ആക്രമണത്തിൽ 14 വയസ്സുകാരനായ മലയാളി ബാലന് ദാരുണാന്ത്യം. പന്തല്ലൂർ പറക്കുന്നൻ ഹൗസിൽ ഷാജഹാന്റെ മകൻ മിസ്ഹബ് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് എട്ടുമണിയോടെ ആയിരുന്നു സംഭവം. അപകടശേഷം ബത്തേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടു വഴിയാണ് മരണം സംഭവിച്ചത്. മൃതദേഹം ഇപ്പോൾ ബത്തേരി താലൂക്ക് ആശുപത്രിയിൽ. What you should read next ഗൂഡല്ലൂർ ടൗണിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് നടന്നു വരുന്നതിനിടെയാണ് മിസ്ഹബ് അപ്രതീക്ഷിതമായി കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആന മിസ്ഹബിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.  ഗൂഡല്ലൂർ മേഖലയിൽ വന്യജീവി ആക്രമണങ്ങൾ തടയുന്നതിൽ വനംവകുപ്പ് പരാജയപ്പെടുന്നതായി ആരോപിച്ച് പ്രദേശവാസികൾ കടുത്ത പ്രതിഷേധത്തിലാണ്.  നാല് ദിവസം മുൻപാണ് ഇതേ മേഖലയിൽ ഒരു ഗോത്രവിഭാഗത്തിലെ സ്ത്രീ കാട്ടാനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. ആ ആഘാതം മാറും മുൻപാണ് ഇവിടെ ഒരു വിദ്യാർഥിയുടെ ജീവൻ കൂടി പൊലിഞ്ഞത്. What you should read next ഗൂഡല്ലൂർ ടൗണിന് പുറമെ സമീപ പ്രദേശങ്ങളായ ഒവാലി, മസിനഗുഡി തുടങ്ങിയ മലയോര മേഖലകളിൽ കഴിഞ്ഞ കുറേ നാളുകളായി കാട്ടാനകളുടെ വൻ സാന്നിധ്യവും നിരന്തരമായ ആക്രമണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മേഖലയിലെ തേയില-കാപ്പി തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ, പുലർച്ചെയും രാത്രിയും യാത്ര ചെയ്യുന്ന സാധാരണക്കാർ, പ്രായമായവർ എന്നിവരാണ് കാട്ടാനകളുടെ പ്രധാന ഇരകളാകുന്നത്. ചൊവ്വാഴ്ച രാവിലെ വയനാട് മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മ മരിച്ചിരുന്നു. പുത്തുമല സ്വദേശി ജെസ്സി (46) ആണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ ഭര്‍ത്താവ് ഷാജിക്ക് പരിക്കേറ്റു. ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ ജോലിക്ക് പോകുമ്പോഴായിരുന്നു ആക്രമണം. സാരമായി പരുക്കേറ്റ ജെസ്സിയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് ഷാജി ചികിത്സയിലാണ്. English Summary: Wild Elephant Attack Claims Life of Teenager in Gudalur: 14-year-old boy from Kerala, tragically died after being attacked by a wild elephant in Gudalur, Tamil Nadu. This incident highlights ongoing concerns about wildlife attacks and the forest department's effectiveness in preventing them. ×
പൂർണ്ണ വാർത്ത വായിക്കുക