Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
ചാർട്ടേഡ് അക്കൗണ്ടന്റായ വയോധികനെ ഹണിട്രാപ്പിൽ കുടുക്കി വൻ കവർച്ച; കരസേനാ ഉദ്യോഗസ്ഥനും സംഘവും പിടിയിൽ

ചാർട്ടേഡ് അക്കൗണ്ടന്റായ വയോധികനെ ഹണിട്രാപ്പിൽ കുടുക്കി വൻ കവർച്ച; കരസേനാ ഉദ്യോഗസ്ഥനും സംഘവും പിടിയിൽ

M
Manorama OnlineSource Link
about 6 hours ago
ഓൺലൈൻ ഡെസ്ക് Published: May 14, 2026 08:53 AM IST 2 minute Read Link Copied Representative Image. Image Credit: Andrew Angelov/Shutterstock.com Mail This Article × Follow Us ന്യൂഡൽഹി ∙ തെക്കൻ ഡൽഹിയിലെ സൈനിക് ഫാംസ് പ്രദേശത്ത് 72കാരനായ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും കവർച്ച നടത്തുകയും ചെയ്ത കേസിൽ കരസേനാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലംഗ സംഘം അറസ്റ്റിൽ‌. പ്രതികൾ വയോധികനെ വീട്ടിൽ കയറി മർദിച്ച് പണവും ആഭരണങ്ങളും രേഖകളും കവർന്ന ശേഷം അദ്ദേഹത്തിന്റെ തന്നെ കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെങ്കിലും ഇത് ലഭിക്കാതെ വന്നതോടെ ഡൽഹി-മുംബൈ ഹൈവേയ്ക്ക് സമീപം ഹരിയാനയിൽ ഇയാളെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. What you should read next ഹരിയാന ഫത്തേഹാബാദ് സ്വദേശി സുരേന്ദർ (31), ഡൽഹി കൽക്കാജി സ്വദേശി കൽപന കുമാരി (40), ഫത്തേഹാബാദ് സ്വദേശികളായ കുൽദീപ്, സുശീൽ എന്നിവരാണ് പിടിയിലായത്. ഇതിൽ പ്രതിയായ സുരേന്ദർ മഥുരയിൽ പോസ്റ്റിങ് ലഭിച്ച, നിലവിൽ സേവനത്തിലുള്ള സൈനികനാണ്. എന്നാൽ ഇയാൾ അവിടെ ജോലിക്ക് റിപ്പോർട്ട് ചെയ്തിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.  പൊലീസ് ചോദ്യം ചെയ്യലിൽ പ്രതികളായ കൽപനയും സുരേന്ദറും വിവാഹമോചിതരാണെന്ന് കണ്ടെത്തി. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും 2025 നവംബറിൽ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. തുടർന്നാണ് ചാർട്ടേഡ് അക്കൗണ്ടന്റായ വയോധികനെ ലക്ഷ്യമിട്ടത്. ഇതിനായി സുരേന്ദറിന്റെ നാട്ടുകാരായ മറ്റ് രണ്ട് പ്രതികളെക്കൂടി സംഘത്തിൽ ചേർത്തു. മേയ് 2ന് വൈകിട്ട് ഇരയായ വയോധികൻ‌ സൈനിക് ഫാംസിലെ വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് മുൻകൂട്ടി തീരുമാനിച്ച പ്രകാരം പരിചയക്കാരിയായ കൽപന അദ്ദേഹത്തെ കാണാനെത്തിയത്. എന്നാൽ ഇവർക്കൊപ്പം മറ്റ് പ്രതികളും വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയുമായിരുന്നു.  ടേപ്പ് ഉപയോഗിച്ച് കൈകാലുകൾ ബന്ധിച്ച ശേഷം ക്രൂരമായി മർദ്ദിച്ചു. അലമാരയിൽ സൂക്ഷിച്ചിരുന്ന 5 ലക്ഷം രൂപ, ഡ്രോയറിൽ ഉണ്ടായിരുന്ന 10,000 രൂപ, മൂന്ന് സ്വർണ മോതിരങ്ങൾ, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, ക്രെഡിറ്റ് കാർഡ് അടങ്ങിയ പേഴ്സ് എന്നിവ സംഘം കവർന്നു. തുടർന്ന് അദ്ദേഹത്തെ കാറിലിരുത്തി മീററ്റ് ഭാഗത്തേക്ക് ഒന്നര മണിക്കൂറോളം സഞ്ചരിച്ചു. യാത്രയ്ക്കിടയിൽ 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും, അപകടം പറ്റിയെന്ന് സുഹൃത്തുക്കളെ വിശ്വസിപ്പിച്ച് 15 ലക്ഷം രൂപ സംഘടിപ്പിക്കാൻ വയോധികനെ കൊണ്ട് വിളിപ്പിക്കുകയും ചെയ്തു. പണം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഹരിയാനയിലെ ഫിറോസ്പൂർ ജിർക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ കാറിനേയും വയോധികനേയും ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. ദേശീയപാതയിലെ ഒരു ഡാബയിൽ അഭയം പ്രാപിച്ച വയോധികൻ നൽകിയ വിവരത്തെ തുടർന്ന് മേയ് 3ന് നെബ് സരായ് പൊലീസ് സ്റ്റേഷനിൽ തട്ടിക്കൊണ്ടുപോകൽ, കവർച്ച, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ് റജിസ്റ്റർ ചെയ്തു. 36 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതികളായ കൽപനയേയും സുരേന്ദറിനെയും മഥുരയിൽ നിന്ന് പിടികൂടി. ഇവരിൽ നിന്ന് കവർച്ച ചെയ്ത 4 ലക്ഷം രൂപയും പഴ്സും കണ്ടെടുത്തു. തുടർന്ന് നടത്തിയ സാങ്കേതിക നിരീക്ഷണങ്ങളുടെയും റെയ്ഡുകളുടെയും അടിസ്ഥാനത്തിൽ ഒളിവിൽ പോയ മറ്റ് രണ്ട് പ്രതികളായ കുൽദീപിനെയും സുശീലിനെയും മേയ് 11ന് ഹരിയാനയിലെ ധാണി സാഞ്ച്ല ഗ്രാമത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ബാക്കി തുകയും രണ്ട് സ്വർണമാലകൾ ഉൾപ്പെടെയുള്ള ആഭരണങ്ങളും കൃത്യത്തിന് ഉപയോഗിച്ച എയർഗണും പൊലീസ് കണ്ടെടുത്തു. പ്രതികൾ സമാനമായ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തിവരികയാണ്. English Summary: Army Officer and Gang Arrested in Delhi Honey Trap Robbery: Elderly chartered accountant falls victim to a honey trap and massive robbery in South Delhi. An Army officer and gang arrested for kidnapping, assault, and demanding ₹50 lakh ransom.
പൂർണ്ണ വാർത്ത വായിക്കുക