രാജീവ് നായര്‍ Published: May 10, 2026 03:20 PM IST 1 minute Read Link Copied രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ. ഫോട്ടോ: മനോരമ Mail This Article × Follow Us തിരുവനന്തപുരം∙ തിരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍ ഉരുത്തിരിഞ്ഞ പ്രത്യേക സാഹചര്യം കണക്കിലെടുത്തു മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തില്‍ കൂടുതല്‍ വിശാലമായ കൂടിയാലോചനകള്‍ക്കു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സോണിയാ ഗാന്ധി, എ.കെ.ആന്റണി തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വിഷയം ചര്‍ച്ച ചെയ്യും. What you should read next മുഖ്യമന്ത്രി വിഷയത്തില്‍ ഘടകകക്ഷികള്‍ അറിയിച്ചിരിക്കുന്ന അഭിപ്രായങ്ങളില്‍ എന്തു നിലപാട് സ്വീകരിക്കണമെന്നതില്‍ ഉള്‍പ്പെടെ അവരുമായി ചര്‍ച്ച നടക്കും. കോണ്‍ഗ്രസ് ഒറ്റയ്ക്കു ഭരിക്കുന്ന സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമാണ് കേരളത്തിലെ സ്ഥിതി എന്നതു മനസില്‍വച്ചാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. രാഹുലും പ്രിയങ്കയും സംസ്ഥാനത്തു മത്സരിക്കാനെത്തിയപ്പോള്‍ ഘടകകക്ഷികളില്‍നിന്നുള്‍പ്പെടെ ലഭിച്ച പിന്തുണ കാണാതെ പോകരുതെന്ന് ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എഐസിസി നിരീക്ഷകർ വന്നു മടങ്ങിയെങ്കിലും എഐസിസി നിയോഗിച്ച പ്രത്യേക സംഘം ഇപ്പോഴും സംസ്ഥാനത്തു തുടരുന്നുണ്ട്. മുഖ്യമന്ത്രി വിഷയത്തില്‍ ഉരുത്തിരിഞ്ഞ പൊതുവികാരം ഇവര്‍ എല്ലാ ദിവസവും കൃത്യമായി ദേശീയ നേതൃത്വത്തിനു റിപ്പോര്‍ട്ടായി നല്‍കുന്നുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ഇതും നിര്‍ണായകമാകുമെന്നാണ് സൂചന. ഇന്നലെ മൂന്നു നേതാക്കളുടെയും വാദം വിശദമായി കേട്ട രാഹുലും ഖര്‍ഗെയും ഇനി കാര്യങ്ങള്‍ ഞങ്ങള്‍ തീരുമാനിച്ച് അറിയിക്കാം എന്നാണ് കെ.സി.വേണുഗോപാല്‍, രമേശ് ചെന്നിത്തല, വി.ഡി.സതീശന് എന്നിവരോടു പറഞ്ഞിരിക്കുന്നത്. പത്തുവര്‍ഷത്തിനിപ്പുറം കേരളത്തില്‍ ലഭിച്ച അനുകൂലമായ ജനവിധി മാനിക്കുന്ന തരത്തില്‍ തീരുമാനമുണ്ടാകുമെന്നും ദേശീയ നേതൃത്വം വ്യക്തമാക്കുന്നു. What you should read next അതേസമയം, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ എത്രയും പെട്ടെന്ന് ഒഴിവാക്കാന്‍ വേണ്ടിയാണ് ജനങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ടു നല്‍കിയതെന്നും എത്രയും പെട്ടെന്ന് സര്‍ക്കാര്‍ രൂപീകരിക്കണമെന്നുമാണ് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ അഭിപ്രായപ്പെടുന്നത്. ജനവിധി വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിണറായി വിജയന് കാവല്‍ മുഖ്യമന്ത്രിയായി തുടരാനുള്ള സാഹചര്യം ഒരു കാരണവശാലും അനുവദിക്കാന്‍ പാടില്ലായിരുന്നുവെന്നും നേതാക്കള്‍ വിമര്‍ശിക്കുന്നു. English Summary: Congress is in the process of selecting its new Chief Minister after the recent elections. The Congress High Command is holding extensive consultations with senior leaders and alliance partners to make a crucial decision that respects the mandate received by the party in Kerala. ×