മനോരമ ലേഖകൻ Published: May 21, 2026 02:17 AM IST 1 minute Read Link Copied ഫയൽ ചിത്രം: മനോരമ Mail This Article × Follow Us കൊച്ചി∙ എൻഡിഎഫ് പ്രവർത്തകൻ തലശ്ശേരി മുഹമ്മദ് ഫസലിനെ (35) കൊലപ്പെടുത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത തൂവാല എറണാകുളം സിജെഎം കോടതിയിൽ നിന്നു നഷ്ടപ്പെട്ടു. സിബിഐ പ്രത്യേക കോടതിയിൽ നടക്കുന്ന സാക്ഷി വിസ്താരത്തിനിടയിലാണ് ഇക്കാര്യം പുറത്തുവന്നത്. കൊലപാതകത്തിനു ശേഷം വർഗീയ കലാപമുണ്ടാക്കുകയെന്ന ഗൂഢലക്ഷ്യത്തോടെ ഫസലിന്റെ രക്തം പുരണ്ട തൂവാല സമീപത്തെ ആർഎസ്എസ് പ്രവർത്തകരുടെ വീടിനു സമീപം പ്രതികൾ കൊണ്ടുവന്നിട്ടു. കേസന്വേഷണം വഴിതെറ്റിക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണു പ്രതികൾ ഇങ്ങനെ ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. What you should read next വിചാരണ നേരിടുന്ന പ്രതികൾക്കെതിരെ കുറ്റകൃത്യം തെളിയിക്കാൻ തൂവാല നിർണായകമല്ലെങ്കിലും അന്വേഷണം വഴിതെറ്റിക്കാൻ പ്രതികൾ നടത്തിയ ഗൂഢാലോചനയുടെ ശക്തമായ തെളിവാണു നഷ്ടപ്പെട്ടത്. കേസിൽ ഗൂഢാലോചനക്കുറ്റം ആരോപിക്കപ്പെടുന്ന പ്രതികളിൽ സിപിഎമ്മിന്റെ നിയുക്ത എംഎൽഎ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നിവരും ഉൾപ്പെടുന്നുണ്ട്. What you should read next വിസ്താരത്തിനിടെ തൂവാല അടങ്ങുന്ന തൊണ്ടി കവർ ഹാജരാക്കാൻ പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടപ്പോഴാണു പുറത്ത് ‘തൂവാല’ എന്ന് എഴുതിയ നടുഭാഗം കീറിയ കവർ മറ്റൊരു കവറിൽ നിക്ഷേപിച്ചു കോടതിയിൽ ഹാജരാക്കിയത്. രണ്ടാമത്തെ കവറിനു പുറത്ത് ‘എലി കരണ്ടു നശിപ്പിച്ചതായി’ ആരോ എഴുതിയിരുന്നെങ്കിലും വിശ്വസനീയമായി തോന്നാത്തതിനാൽ സിബിഐ വിവരശേഖരണം തുടങ്ങി. തൊണ്ടിമുതൽ നഷ്ടപ്പെട്ടതു എലി കരണ്ടാണെന്ന വാദം കോടതിയും മുഖവിലയ്ക്കെടുത്തിട്ടില്ല. English Summary: a blood-stained towel in Thalassery Muhammad Fazal murder case has gone missing from the Ernakulam CJM court. This missing item, crucial for proving conspiracy, raises serious questions about investigation integrity and potential evidence tampering. ×
