പാലക്കാട്: സംവിധായകന് മേജര്‍ രവിയുടെ സഹോദരനും സിനിമാ നടനുമായ കണ്ണന് പട്ടാമ്പി അന്തരിച്ചു. ഇന്നലെ രാത്രി 11.41 നായിരുന്നു അന്ത്യം. പാലക്കാട് ഞാങ്ങാട്ടിരിയിലെ വസതിയിൽ വച്ചായിരുന്നു മരണം. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പിൽ വെച്ച് നടക്കും. സഹോദരൻ മരിച്ച വിവരം മേജർ രവി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. കുട്ടിശങ്കരൻ – സത്യഭാമ ദമ്പതിമാരുടെ മകനായ കണ്ണൻ പട്ടാമ്പി സംവിധായകൻ മേജർ രവിയുടെ സഹോദരനാണ്. പുലിമുരുകൻ , പുനരധിവാസം , അനന്തഭദ്രം , ഒടിയൻ , […]