Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
നിപ്പബാധ: സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ ആശുപത്രി വിട്ടു;  പത്തു പേർക്കു കൂടി ഷിഗെല്ല

നിപ്പബാധ: സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ ആശുപത്രി വിട്ടു; പത്തു പേർക്കു കൂടി ഷിഗെല്ല

M
Manorama OnlineSource Link
about 2 hours ago
ഓൺലൈൻ പ്രതിനിധി Published: June 19, 2026 10:43 PM IST 1 minute Read Link Copied Representative Image. Photo Credit : Manjurul / iStockPhoto,com Mail This Article × Follow Us കോഴിക്കോട് ∙ നിപ്പ രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനു പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ എല്ലാവരും ആശുപത്രി വിട്ടു. രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന അവസാനത്തെ മൂന്നു പേരെയും ഡിസ്ചാർജ് ചെയ്തത്. What you should read next ചികിത്സയിലായ നിപ്പ രോഗബാധിതന്റെ ആരോഗ്യനിലയിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. ഈ രോഗി ഇപ്പോഴും മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. രോഗിക്ക് ഐസിഎംആർ മാർഗനിർദേശ പ്രകാരം മോണോക്ലോണൽ ആന്റിബോഡി ഉൾപ്പെടെയുള്ള ചികിത്സകൾ നൽകുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ റിപാവൈറിൻ, റെംഡെസിവിർ, മോണോക്ലോണൽ ആന്റിബോഡി എന്നിവയുൾപ്പെടെയുള്ള ആധുനിക ചികിത്സകളാണ് നൽകിവരുന്നത്. സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ഒരു ആരോഗ്യ പ്രവർത്തകയുടെ സാംപിൾ കൂടി പരിശോധനയ്ക്കായി ശേഖരിച്ചു. നിപ്പ രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് പരിശോധനയ്ക്ക് വിധേയമാക്കിയ 14 പേരുടെയും ഫലം നെഗറ്റീവാണ്. What you should read next നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെത്തിയ നാഷനല്‍ ജോയിന്റ് ഔട്ട്‌ബ്രേക്ക് റസ്‌പോണ്‍സ് ടീം (എന്‍ജിഒആര്‍ടി) ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടിയുമായി ചര്‍ച്ച നടത്തി. നിപ്പ റിപ്പോര്‍ട്ട് ചെയ്ത പ്രദേശം സന്ദര്‍ശിച്ച സംഘം തങ്ങളുടെ വിലയിരുത്തലുകള്‍ കലക്ടറുമായി പങ്കുവെച്ചു. ഡല്‍ഹിയിലെ നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. രാമേശ്വര്‍ സൊറോഖൈബാമിന്റെ നേതൃത്വത്തില്‍ ഏഴുപേരാണ് സംഘത്തിലുള്ളത്. അതിനിടെ സംസ്ഥാനത്ത് പത്തു പേർക്കു കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് മൂന്നും തിരുവനന്തപുരം, മലപ്പുറം, തൃശൂർ എന്നീ ജില്ലകളിൽ രണ്ടും പാലക്കാട് ഒരാൾക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ജൂൺ മാസം മാത്രം 120 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വർഷം 196 പേർക്കാണ് ഷിഗെല്ല രോഗബാധ ഉണ്ടായത്. English Summary: Nipah Virus: Nipah infection cases in Kozhikode are seeing positive developments as all contacts have been discharged from the hospital. Meanwhile, Shigella infection is on the rise, with ten more cases confirmed across Kerala. ×
പൂർണ്ണ വാർത്ത വായിക്കുക