മനോരമ ലേഖകൻ Published: June 01, 2026 09:29 PM IST 1 minute Read Link Copied പിണറായി വിജയൻ (ചിത്രം: മനോരമ) Mail This Article × Follow Us തിരുവനന്തപുരം ∙ മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ വിമാനത്തിൽ പ്രതിഷേധിച്ച കേസിൽ പ്രതികൾക്കെതിരെ ചുമത്തിയ വ്യോമയാന നിയമത്തിലെ വകുപ്പ് നിലനിൽക്കില്ലെന്നു ചൂണ്ടിക്കാട്ടി അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് പ്രിൻസിപ്പൽ സെഷൻസ് കോടതി അംഗീകരിച്ചു. നിലവിലെ കേസുമായി ബന്ധപ്പെട്ട എഫ്ഐആർ ഉൾപ്പെടെയുള്ള രേഖകൾ മജിസ്ട്രേട്ട് കോടതിയിലേക്ക് അയയ്ക്കും. ജഡ്ജി എ.നസീറയാണ് കേസ് പരിഗണിച്ചത്. വധശ്രമം, ഗൂഢാലോചന, ഉദ്യോഗസ്ഥന്റെ നിർദേശങ്ങളുടെ ലംഘനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ ആദ്യം കേസെടുത്തിരുന്നത്. പ്രതികൾക്ക് ജാമ്യം ലഭിക്കുമെന്ന സ്ഥിതിയുണ്ടായപ്പോഴാണ് വ്യോമയാന നിയമത്തിലെ വിമാന റാഞ്ചലിനു തുല്യമായ വകുപ്പ് കൂടി ചുമത്തിയത്. ഈ വകുപ്പ് ചുമത്തിയപ്പോൾ പ്രോസിക്യൂഷൻ കേന്ദ്രാനുമതി തേടിയെങ്കിലും ഇതു നിലനിൽക്കില്ലെന്നു കേന്ദ്രം അറിയിച്ചു. അതോടെയാണ് വകുപ്പ് ഒഴിവാക്കി കഴിഞ്ഞയാഴ്ച വലിയതുറ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. What you should read next 2022 ജൂണിലാണ് കേസിനാസ്പദമായ സംഭവം. കണ്ണൂരിൽ നിന്നുള്ള വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്തപ്പോഴാണ് പിണറായിക്കെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ മുദ്രാവാക്യം വിളിച്ചത്. മുഖ്യമന്ത്രിയുടെ അടുത്തേക്ക് നീങ്ങിയവരെ ഇ.പി. ജയരാജൻ അടക്കമുള്ളവർ തടഞ്ഞു. തുടർന്നാണ് പ്രതിഷേധിച്ചവർക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തത്. കേസിൽ 4 പ്രതികളുണ്ട്. English Summary: The High Court has accepted the investigation report stating that the section of the Aviation Act against Youth Congress leaders in the Pinarayi Vijayan plane protest case is not applicable. The court will forward the FIR and related documents to the Magistrate court. ×
