KERALA BUDGET 2026-2027 പൂക്കി ചിരിയോടെ ജെൻ-സി ബജറ്റ്; യുവാക്കൾക്ക് വാരിക്കോരി, ഉന്നതവിദ്യാഭ്യാസ മേഖലയെ മാറ്റിമറിക്കുന്ന പ്രഖ്യാപനങ്ങൾ ആർ.പി. സായ്കൃഷ്ണ Published: June 19, 2026 07:27 PM IST 1 minute Read Link Copied വി.ഡി.സതീശൻ. ചിത്രം: മനോരമ Mail This Article × Follow Us കോട്ടയം ∙ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും, വരുംതലമുറയെ സംസ്ഥാനത്തു തന്നെ നിലനിർത്താനും അവർക്കു പുതിയ അവസരങ്ങൾ ഒരുക്കാനും ലക്ഷ്യമിടുന്നു എന്നു പ്രഖ്യാപിച്ചാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ഇന്നു ബജറ്റ് അവതരിപ്പിച്ചത്. ഡിമോഗ്രാഫിക് ഡിവിഡന്റ് ആയ യുവാക്കളുടെ എണ്ണം കുറയുകയും വയോജനങ്ങളുടെ എണ്ണം കൂടുകയും ചെയ്യുന്ന പ്രത്യേക സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെന്ന് ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തിൽത്തന്നെ സതീശൻ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ യുവജനങ്ങള്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കാനും വയോജനങ്ങള്‍ക്ക് കൈത്താങ്ങാകാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. വിദേശത്തേക്കു കുടിയേറുന്ന യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. What you should read next ‘ജെൻസി ആൻഡ് ന്യൂ ജെൻ ടെക്നോളജി’ എന്ന പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി 50 കോടി രൂപയാണ് വകയിരുത്തിയത്. യുവാക്കളുടെ സാങ്കേതിക വളർച്ചയ്ക്കും സ്റ്റാർട്ടപ്പുകൾക്കും മുൻഗണന നൽകാനാണ് ഈ തുക. ഫ്യൂച്ചർ സ്‌കിൽസ് ആൻഡ് എംപ്ലോയിമെന്റ് ഇന്റലിജൻസ് മിഷൻ ആയാണ് ഗ്ലാബൽ ജോബ് വാച്ച് ടവർ സംവിധാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള പുതിയ തൊഴിൽ പ്രവണതകൾ നിരീക്ഷിച്ച് ഭാവിയിലേക്ക് ആവശ്യമായി വരുന്ന നൈപുണ്യങ്ങൾ തിരിച്ചറിഞ്ഞ്, പാഠ്യപദ്ധതി പരിഷ്‌കരണങ്ങൾക്ക് മാർഗനിർദേശം നൽകി, വ്യവസായ അക്കാദമിക പങ്കാളിത്തം ശക്തിപ്പെടുത്തി പ്രധാന മേഖലകളിലെ തൊഴിൽ ശക്തി ആസൂത്രണത്തിന് ഈ മിഷൻ പിന്തുണ നൽകും. കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബാക്കി മാറ്റാനും വിദേശത്തെ പ്രമുഖ യൂണിവേഴ്‌സിറ്റികളെ ഉള്‍പ്പെടെ ആകര്‍ഷിക്കാനും ‘കേരള നോളജ് വാലി’ സ്ഥാപിക്കുമെന്നതാണ് ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. വിദ്യാർഥികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിനും കേരളത്തെ ഒരു ആഗോള വിജ്ഞാന ഹബ്ബായി മാറ്റുന്നതിനും ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ സയന്റിഫിക് ടെംബര്‍ എന്ന പദ്ധതി ആവിഷ്‌കരിക്കുന്നത് മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യത്തിലാണ്. ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം. ജോണുമായി ബജറ്റിനു മുൻപ് ഇക്കാര്യം വിശദമായി അദ്ദേഹം ചർച്ച ചെയ്തിരുന്നു. What you should read next നിർമിത ബുദ്ധി, ക്വാണ്ടം കംപ്യൂട്ടിങ്, ബയോടെക്‌നോളജി ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യയുടെ സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ ഫ്യൂചർ റീഡിനസ് തിങ്ക് ടാങ്ക് രൂപീകരിക്കാനുള്ള തീരുമാനവും സർക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നാണ്. വിദേശ വിദ്യാർഥികള്‍ക്ക് കേരളത്തില്‍ വന്നു പഠിക്കാന്‍ അവസരം ഒരുക്കുന്ന ‘സെമസ്റ്റര്‍ ഇന്‍ കേരള’ പദ്ധതി പുനരാരംഭിച്ച് അക്കാദമിക് ടൂറിസം ശക്തിപ്പെടുത്താനും സർക്കാർ ലക്ഷ്യമിടുന്നു. കേരളത്തിലെ ക്യാംപസുകളില്‍ സ്റ്റുഡന്റ് ഡൈവേഴ്സിറ്റി, സ്റ്റുഡന്റ് മൊബിലിറ്റി എന്നിവയ്ക്ക് പരിഗണന നല്‍കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതിനായി മനസ്സിൽ കാണുന്നത് രാജ്യത്തിനകത്തും പുറത്തുമുള്ള പ്രധാന കോളജുകളെയും സർവകലാശാലകളെയുമാണ്. ബിരുദധാരികള്‍ക്ക് വേഗത്തില്‍ ജോലി ലഭിക്കാന്‍ സഹായിക്കുന്ന ബ്രിജ് പ്രോഗ്രാമുകളും ബജറ്റിൽ ഇടം പിടിച്ചു. റാഗിങ് തടയാന്‍ സിദ്ധാർഥൻ സ്റ്റുഡന്റ്സ് ഡിസ്ട്രസ് ആപ്പ്, റാഗിങ് തടയാനും വിദ്യാർഥികളുടെ ക്ഷേമം ഉറപ്പുവരുത്താനും സിദ്ധാർഥൻ ആന്റി റാഗിങ് ആൻഡ് സ്റ്റുഡന്റ് വെൽഫെയർ ആക്ട് എന്നിവയും നടപ്പാക്കും. 2036 ലെ ഒളിംപിക്‌സില്‍ മത്സരിക്കാന്‍ പ്രാപ്തിയുള്ള കായികതാരങ്ങളെ വാര്‍ത്തെടുക്കാന്‍ വിഷന്‍ 2036 നടപ്പിലാക്കുമെന്നും സതീശൻ ബജറ്റിൽ പ്രഖ്യാപിച്ചു. ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടെ മലപ്പുറത്ത് രാജ്യാന്തര നിലവാരമുള്ള ഫുട്ബോൾ സ്റ്റേഡിയം പണിയുമെന്ന പ്രഖ്യാപനവും ജെൻസിക്ക് ആവേശമാണ്. English Summary: Kerala Budget Unleashes Gen-Z Potential: Kerala's budget prioritizes Gen-Z and youth with significant allocations for job creation and higher education transformation. The plan aims to retain young talent, foster technological growth, and enhance educational opportunities within the state. ×
