ഓൺലൈൻ പ്രതിനിധി Published: May 25, 2026 10:56 PM IST 1 minute Read Link Copied Image Credits: smolaw11/Istockphoto.com Mail This Article × Follow Us കോഴിക്കോട് ∙ സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന് അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് ഉത്തരവിറങ്ങി. ഒൻപത് ജില്ലകളിൽ സീറ്റ് കൂട്ടി. ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലും 30 ശതമാനം സീറ്റും രണ്ട് ജില്ലകളിൽ 20 ശതമാനം സീറ്റുമാണ് വർധിപ്പിച്ചത്. നിലവിൽ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലായി 3,61,044 സീറ്റാണ് പ്രവേശനത്തിന് ലഭ്യമായത്. 352 താൽക്കാലിക ബാച്ചുകളും സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ആനുപാതിക സീറ്റ് വർധന കൂടി വരുന്നതോടെ സീറ്റുകളുടെ എണ്ണം 4.26 ലക്ഷത്തോളമായി ഉയരും. What you should read next തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിലാണ് എല്ലാ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകൾക്കും 30% മാർജിനൽ സീറ്റ് വർധിപ്പിച്ചത്. കൊല്ലം, തൃശൂർ ജില്ലകളിലെ എല്ലാ സർക്കാർ-എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകൾക്കും 20% സീറ്റ് വർധിപ്പിച്ചു. കഴിഞ്ഞ വർഷത്തെ അതേ രീതിയിലാണ് വർധന. നേരത്തേ അനുവദിച്ച 313 ബാച്ചുകൾ തുടരാനും അനുമതി നല്‍കി. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷാ നടപടികൾ തിങ്കളാഴ്ച തുടങ്ങി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഏകജാലക സംവിധാനമായ ഹയർ സെക്കൻഡറി സെൻട്രലൈസ്ഡ് അഡ്മിഷൻ പ്രോസസ് (എച്ച്എസ്‌സിഎപി) വഴിയാണ് അപേക്ഷിക്കേണ്ടത്. ജൂൺ 3 വരെ വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. എസ്എസ്എൽസി പരീക്ഷയോ മറ്റ് തുല്യതാ പരീക്ഷകളോ പാസായ വിദ്യാർഥികൾക്കാണ് പ്രവേശനത്തിന് അർഹത. English Summary: Plus One Admission: Seats Increased in Nine Districts : Plus One admission in Kerala has been enhanced with a notable increase in seats across nine districts. This expansion aims to accommodate more students seeking higher secondary education through the HSCAP Kerala platform.
