Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ ശനിയാഴ്ചയ്ക്കകം പൂർത്തിയാക്കണം: നിര്‍ദേശവുമായി കോടതി

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ ശനിയാഴ്ചയ്ക്കകം പൂർത്തിയാക്കണം: നിര്‍ദേശവുമായി കോടതി

M
Manorama OnlineSource Link
about 1 hour ago
കെ.എന്‍. അശോക് Published: May 21, 2026 08:34 PM IST 1 minute Read Link Copied കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലിന് പോലീസ് എത്തിയപ്പോഴത്തെ പ്രതിഷേധം. (Photo arranged) Mail This Article × Follow Us കൊച്ചി∙ കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ നടപടി ശനിയാഴ്ചയ്ക്കകം പൂർത്തിയാക്കണമെന്ന കർശന നിര്‍ദേശവുമായി പെരുമ്പാവൂർ മുൻസിഫ് കോടതി. ഒഴിപ്പിക്കൽ പൂർത്തിയാക്കി 26നകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു. ഒഴിപ്പിക്കലിന് ആവശ്യമായ സഹായങ്ങൾ നൽകാൻ ആലുവ റൂറൽ എസ്പിക്കും കോടതി നിർദേശം നൽകിയിട്ടുണ്ട്. മലയിടംതുരുത്തിലെ ഏഴ് ദളിത് കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ ബുധനാഴ്ച നടന്ന ശ്രമം സംഘർഷത്തിൽ കലാശിച്ചിരുന്നു. ഒടുവിൽ സർക്കാർ ഇടപെട്ടാണ് പൊലീസ് നടപടി നിർത്തിവയ്പിച്ചത്. മലയിടംതുരുത്തിലെ കുടുംബങ്ങളെ ഒഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സിപിഎമ്മും സിപിഐയും രംഗത്തെത്തിയതോടെ സർക്കാർ ഇനി എന്തു നടപടിയായിരിക്കും സ്വീകരിക്കുക എന്നതാണ് പ്രധാനം.‌ What you should read next പട്ടികജാതി വിഭാഗത്തിൽപ്പെട്ട കാളുകുറുമ്പൻ തന്റെ 2.65 ഏക്കർ ഭൂമി അന്യായമായി കയ്യേറിയെന്നു കാട്ടി മലയിടംതുരുത്ത് കണ്ണോത്ത് ശങ്കരൻ നായർ 58 വർഷം മുമ്പ് നൽകിയ കേസാണ് നിലവിൽ സംഘർഷഭരിതമായ സാഹചര്യത്തിൽ എത്തിയിരിക്കുന്നത്. പറവൂർ മുൻസിഫ് കോടതിയിൽ തുടങ്ങിയ കേസ് അടുത്തിടെ സുപ്രീം കോടതിയിൽ എത്തുകയും മലയിടംതുരുത്തിലെ കുടുംബങ്ങൾക്ക് എതിരായി വിധി വരുകയുമായിരുന്നു. 2023 മുതൽ ഇവിടം ഒഴിപ്പിക്കാൻ അഡ്വക്കറ്റ് കമ്മീഷന്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുണ്ടെങ്കിലും ഇവിടുത്തെ താമസക്കാരുടെയും നാട്ടുകാരുടെയും സിപിഎമ്മിന്റെയും പ്രതിഷേധം മൂലം അതിനു സാധിച്ചിരുന്നില്ല. അതിനൊടുവിലാണ് ഇന്നലെ 15–ാം തവണ അഡ്വക്കറ്റ് കമ്മീഷനും പൊലീസും സ്ഥലത്തെത്തി ബലമായി കുടിയൊഴിപ്പിക്കാൻ ശ്രമിച്ചതും സ്ഥിതി സംഘർഷത്തിലെത്തിയതും. സ്ത്രീകളടക്കം ഒട്ടേറെ പേർക്ക് പൊലീസ് നടപടിയിൽ പരുക്കേൽക്കുകയും ചെയ്തു. തുടർന്ന് പൊലീസ് നടപടി നിർത്തിവയ്ക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശിക്കുകയായിരുന്നു. ഇക്കാര്യത്തിൽ പൊലീസിൽ നിന്ന് അദ്ദേഹം റിപ്പോർട്ടും തേടിയിട്ടുണ്ട്. നൂറിലേറെ വർഷങ്ങളായി തങ്ങൾ ജീവിക്കുന്ന ഭൂമിയില്‍ നിന്ന് ഇറങ്ങിപ്പോകാൻ സാധിക്കില്ലെന്നും തങ്ങൾ എവിടേക്ക് പോകുമെന്നുമാണ് ഇവിടെയുള്ള ദളിത് കുടുംബങ്ങൾ ചോദിക്കുന്നത്. മാത്രമല്ല, അന്യായമായ രീതിയിലാണ് കേസ് നടത്തിപ്പ് ഉണ്ടായതെന്നും ഭൂമി അളന്നു തിരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ നടന്നിട്ടില്ലെന്നും ഇവർ വാദിക്കുന്നു. എന്നാൽ സുപ്രീം കോടതി വിധി നടപ്പാക്കാതിരിക്കാനാവില്ല എന്നാണ് അഡ്വക്കേറ്റ് കമ്മീഷന്റെ നിലപാട്. ഇന്നലെയുണ്ടായ ഒഴിപ്പിക്കൽ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അഭിഭാഷക കമ്മീഷൻ അഡ്വ. ജയപാലൻ ഇന്ന് പെരുമ്പാവൂർ മുൻസിഫ് കോടതിയെ അറിയിച്ചു. തുടർന്നാണ് 23നകം ഒഴിപ്പിക്കൽ പൂർത്തിയാക്കാൻ കോടതി നിർദേശിച്ചത്. തുടക്കം മുതൽ വിഷയത്തിൽ ഇടപെട്ട സിപിഎം ഒരുവിധത്തിലും ഒഴിപ്പിക്കൽ നടത്താൻ അനുവദിക്കില്ല എന്ന നിലപാടിലാണ്. ഇവിടെ താമസിക്കുന്നവരുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങളും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ പുതിയതായി അധികാരമേറ്റ യുഡിഎഫ് സർക്കാരിനും വെല്ലുവിളിയായിരിക്കുകയാണ് മലയിടംതുരത്ത് പ്രശ്നം. സുപ്രീം കോടതി വിധി നടപ്പാക്കുകയും വേണം ദളിത് കുടുംബങ്ങളെ സംരക്ഷിക്കുകയും ചെയ്യണം എന്നതാണ് സർക്കാരിനു മുന്നിലുള്ള വെല്ലുവിളി. പ്രശ്നപരിഹാരത്തിനായി സർക്കാർ എന്തു നടപടിയായിരിക്കും സ്വീകരിക്കുക എന്നതായിരിക്കും മലയിടംതുരുത്തിന്റെ ഭാവി തീരുമാനിക്കുക. മുഖ്യമന്ത്രി വി.ഡി.സതീശന്റെ ജില്ലയിലാണ് സംഭവം എന്നതും യുഡിഎഫിനെ സംബന്ധിച്ച് പ്രധാനമാണ്. English Summary: Dalit eviction at Malayidomthuruth: The Perumbavoor Munsiff Court has issued a strict directive to complete the eviction process in Kizhakambalam Paryathukavu Malayidomthuruth by Saturday. The court has also instructed to submit a report by the 26th after completing the eviction. The court has also directed the Aluva Rural SP to provide necessary assistance for the eviction. ×
പൂർണ്ണ വാർത്ത വായിക്കുക