Link Copied സെക്രട്ടേറിയറ്റ് (ചിത്രം: ജെ.സുരേഷ്/ മനോരമ) Mail This Article × Follow Us തിരുവനന്തപുരം∙ തിരഞ്ഞെടുപ്പ് ഫലം വന്ന് പത്തു നാള് കഴിഞ്ഞിട്ടും സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രിയും മന്ത്രിമാരും ഇല്ലാത്ത സാഹചര്യത്തില്‍ ഭരണസ്തംഭനം ഒഴിവാക്കാന്‍ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി. സ്കൂള്‍ തുറക്കലും മണ്‍സൂണ്‍ മുന്നൊരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. സ്കൂള്‍ ഫിറ്റ്നസ് പരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഊര്‍ജിതമാക്കാന്‍ വിദ്യാഭ്യാസവകുപ്പിനു നിര്‍ദേശം നല്കി. പാഠപുസ്തക വിതരണം മേയ് 31നുള്ളില്‍ പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. What you should read next മണ്‍സൂണ്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലകള്‍ക്ക് ഓരോ കോടി വീതം നല്കാന് തീരുമാനിച്ചു. ഇന്നലെ മങ്കടയില്‍ ഇടിമിന്നലേറ്റു കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആവശ്യമായ ധനസഹായം നല്കുന്ന കാര്യവും ചര്‍ച്ചയായി. മലപ്പുറം കലക്ടറെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. സെക്രട്ടേറിയറ്റ് നാഥനില്ലാക്കളരിയായതോടെ ഫയല്‍നീക്കം ഏതാണ്ട് സ്തംഭിച്ച മട്ടിലാണ്. അത്യാവശ്യ ഫയലുകളില്‍ ഉദ്യോഗസ്ഥര്‍ തീരുമാനം തേടുമ്പോള്‍ പുതിയ സര്‍ക്കാര്‍ വരട്ടെ എന്നാണ് വകുപ്പു സെക്രട്ടറിമാരുടെ മറുപടി. അല്ലെങ്കില്‍ ചീഫ് സെക്രട്ടറി നിര്‍ദേശിക്കട്ടെ എന്നാണു നിലപാട്. ശമ്പള വിതരണവും യുഡിഎഫ് സര്‍വീസ് സംഘടനകള്‍ ഇടപെട്ട് ആരംഭിച്ചിരിക്കുന്ന സ്ഥലംമാറ്റങ്ങളും മാത്രമാണ് മുടക്കമില്ലാതെ നടക്കുന്നത്. സാങ്കേതികമായി ഇപ്പോഴും മുഖ്യമന്ത്രിയാണെങ്കിലും പിണറായി വിജയന് ഭരണകാര്യങ്ങളില്‍ ഇടപെടുന്നില്ല. മന്ത്രിമാരെല്ലാം സ്ഥാനമൊഴിഞ്ഞു. മുഖ്യമന്ത്രി രാജിക്കത്തു നല്കുമ്പോള് കാവല്‍ മന്ത്രിസഭ തുടരാന്‍ ഗവര്‍ണര്‍ നിര്‍ദേശിക്കുകയാണു പതിവ്. എന്നാല്‍, ഇത്തവണ മുഖ്യമന്ത്രിയോടു മാത്രമാണ് ഗവര്‍ണര്‍ തുടരാന്‍ നിര്‍ദേശിച്ചത്. English Summary: Chief Secretary meeting: Kerala faces governance paralysis post-election with the Chief Secretary calling an urgent meeting to address school reopening, monsoon preparedness, and essential file movement. Decisions on textbooks and financial aid are underway. ×
