ഓൺലൈൻ ഡെസ്ക് Published: May 30, 2026 08:28 PM IST 1 minute Read Link Copied അഖിലയും ഒന്നരവയസ്സുകാരൻ മകൻ അക്ഷജിത്തും. ചിത്രം: സ്‍പെഷൽ അറേഞ്ച്മെന്റ് Mail This Article × Follow Us തിരുവനന്തപുരം∙ നെടുമങ്ങാട് ഒന്നരവയസ്സുകാരൻ അക്ഷജിന്റെ മരണം കൊലപാതകം. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ അഖിലയും രണ്ടാനച്ഛൻ അഷ്കറും പൊലീസ് കസ്റ്റഡിയിൽ. രണ്ടാനച്ഛൻ ക്രൂരമായി കുഞ്ഞിനെ ഉപദ്രവിക്കുമായിരുന്നെന്നും കുട്ടിക്ക് ആന്തരിക രക്തസ്രാവമുണ്ടായിരുന്നെന്നുമാണ് വിവരം. അമ്മയേയും രണ്ടാനച്ഛനെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. What you should read next കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് നേരത്തേ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. അമ്മ അഖിലയ്ക്കും അമ്മയുടെ പങ്കാളി അഷ്കറിനുമൊപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്. ചോറ് കൊടുക്കുമ്പോൾ മരിച്ചെന്നാണ് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഒന്നര മാസം മുന്‍പ് കുട്ടിയുടെ രണ്ട് കൈകളും ഒടിഞ്ഞിരുന്നുവെന്നും അമ്മയുടെ പങ്കാളിയില്‍ നിന്നും കുട്ടി പീഡനം നേരിട്ടിരുന്നു എന്നും കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. What you should read next അഖിലാണ് അഖിലയുടെ ആദ്യ ഭർത്താവ്. അഖില മൂന്നുമാസം ഗർഭിണിയായപ്പോഴാണ് അഖിൽ ആത്മഹത്യ ചെയ്തത്. പിന്നാലെയാണ് അഖില അഷ്കറുമായി അടുക്കുന്നത്. English Summary: Nedumangad baby death investigation is underway with the mother Akhila and stepfather Ashkar in police custody. Initial reports suggest the child, Akshaj, suffered internal bleeding due to alleged cruelty by his stepfather, leading to his death. ×
