Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
ലൊക്കേഷൻ കാണാനെത്തിയ മോഡൽ പാറമടയിൽ മുങ്ങിമരിച്ചു; അപകടം നാളെ ഷൂട്ടിങ് നടക്കാനിരിക്കെ

ലൊക്കേഷൻ കാണാനെത്തിയ മോഡൽ പാറമടയിൽ മുങ്ങിമരിച്ചു; അപകടം നാളെ ഷൂട്ടിങ് നടക്കാനിരിക്കെ

M
Manorama OnlineSource Link
about 2 hours ago
ഓൺലൈൻ പ്രതിനിധി Published: May 28, 2026 08:15 PM IST 1 minute Read Link Copied ദിവ്യാൻഷു വെള്ളത്തിൽ മുങ്ങിപ്പോകുന്നതിന് മുമ്പുള്ള ദൃശ്യം. Image Credit: Special Arrangement Mail This Article × Follow Us കൊച്ചി∙ പരസ്യ ചിത്രീകരണത്തിനെത്തിയ ഡൽഹി സ്വദേശിയായ മോഡൽ പെരുമ്പാവൂരിൽ പാറമടയിലെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു . പെരുമ്പാവൂർ കുറുപ്പുംപടിക്ക് സമീപം മുടക്കുഴ പഞ്ചായത്തിലെ പെട്ടിമല പാറമടയിലാണ് അപകടമുണ്ടായത്. പരസ്യ ചിത്രീകരണത്തിനായി ലൊക്കേഷൻ നോക്കാൻ എത്തിയ സംഘത്തിലെ ഡൽഹി അംബേദ്കർ നഗർ സ്വദേശിയായ ദിവ്യാൻഷു ജോഷി (26) ആണ് മരിച്ചത്. പാറമടയിലെ വെള്ളത്തിൽ ഇറങ്ങുന്നതിനിടയിൽ കാൽവഴുതി താഴ്ന്നു പോകുകയായിരുന്നു. What you should read next ഡല്‍ഹി ആസ്ഥാനമായ ഒരു വസ്ത്രനിർമാണ കമ്പനിക്കു വേണ്ടിയുള്ള പരസ്യ ചിത്രീകരണത്തിനാണ് ഡൽഹിയിൽ നിന്നുള്ള നാലംഗ സംഘം കേരളത്തിലെത്തിയത്. ചാലക്കുടയിലെ ഒരു ഏജൻസിക്കായിരുന്നു ചിത്രീകരണത്തിന്റെ ചുമതല. ഇന്ന് അവധിയായതിനാല്‍ നാളെ ഷൂട്ടിങ്ങിനുള്ള അനുമതി പഞ്ചായത്തിൽ നിന്ന് വാങ്ങാനിരിക്കുകയായിരുന്നു സംഘമെന്ന് കോടനാട് പൊലീസ് വ്യക്തമാക്കി. അതിനു മുമ്പ് ലൊക്കേഷൻ കാണാനായാണു സംഘത്തിലെ ഏതാനും പേർ ഇവിടെ എത്തിയത്. ദിവ്യാൻഷു വെള്ളത്തിലേക്ക് ഇറങ്ങി. കൂടെയുണ്ടായിരുന്ന ആൾ വിഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെ ദിവ്യാൻഷു ആഴത്തിലേക്ക് മുങ്ങിപ്പോവുകയായിരുന്നു.  What you should read next കൂടെയുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് ഉടൻ തന്നെ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. നൂറിലധികം അടി താഴ്ചയുള്ളതും പല തട്ടുകളായി കിടക്കുന്നതുമായ അപകടം നിറഞ്ഞ പാറമടയിൽ പാതാളക്കരണ്ടി ഉപയോഗിച്ച് നടത്തിയ തിരച്ചിലിനൊടുവിൽ ഏകദേശം 30 അടി താഴ്ചയിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. ഉടൻ തന്നെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർനടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതേ പാറമടയില്‍ മുമ്പും യുവാക്കള്‍ മുങ്ങി മരിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നതിനാൽ പാറമടയിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നതാണ്. English Summary: Model Death : Model drowns in Kerala quarry while scouting for a shooting location. The incident occurred in Perumbavoor, Kerala, where a Delhi-based model tragically lost their life after slipping into a water-filled quarry. This unfortunate event happened just before a scheduled advertisement shoot. ×
പൂർണ്ണ വാർത്ത വായിക്കുക