ഓൺലൈൻ ഡെസ്ക് Published: June 15, 2026 10:23 AM IST 1 minute Read Link Copied Representative image. Photo Credit: Soumen Hazra/istockphoto.com Mail This Article × Follow Us ഹൈദരാബാദ് ∙ തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിലുള്ള ഫാംഹൗസിൽ സുഹൃത്തുക്കളോടൊപ്പം വാരാന്ത്യ പാർട്ടിയിൽ പങ്കെടുക്കാനെത്തിയ 27 കാരനായ സോഫ്റ്റ്വെയർ എൻജിനീയറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരിൽ ജില്ല സ്വദേശിയായ ഗാൻഡ്ല രാമു ആണ് മരിച്ചത്. സംഭവത്തിൽ ചൗട്ടുപ്പൽ പൊലീസ് കൊലപാതകത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. What you should read next ഹൈദരാബാദിലെ രാമന്തപുരിലുള്ള ഒരു സോഫ്റ്റ്വെയർ കമ്പനിയിലെ ജീവനക്കാരനായിരുന്നു രാമു. ടീം ലീഡറും സഹപ്രവർത്തകരുമടങ്ങുന്ന 15 ഓളം പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് രാമു വാരാന്ത്യം ആഘോഷിക്കാൻ ഫാംഹൗസിൽ എത്തിയത്. ശനിയാഴ്ച വൈകിട്ടോടെ ആരംഭിച്ച പാർട്ടി രാത്രി വൈകിയും തുടർന്നിരുന്നു. എന്നാൽ അർധരാത്രിക്ക് ശേഷം ഫാംഹൗസിലെ നീന്തൽക്കുളത്തിൽ രാമുവിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചൗട്ടുപ്പൽ പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പ്രാഥമിക പരിശോധനയിൽ രാമുവിന്റെ ശരീരത്തിൽ ചില പരുക്കുകൾ കണ്ടെത്തിയതാണ് വിവരം. ഫാംഹൗസിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാതിരുന്നത് കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനു പൊലീസിനു തടസ്സമാകുന്നുണ്ട്. മകന്റേത് കൊലപാതകമാണെന്ന് ആരോപിച്ച് രാമുവിന്റെ പിതാവ് ജി. അഞ്ജയ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പാർട്ടിയിൽ പങ്കെടുത്ത മുഴുവൻ യുവാക്കളെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിൽ ഫൊറൻസിക്, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണ് പൊലീസ്. English Summary: Software engineer found dead under mysterious circumstances at a Telangana farmhouse swimming pool during a weekend party. Police have registered a murder case and are investigating the tragic incident. ×
