ഓൺലൈൻ ഡെസ്ക് Published: June 09, 2026 02:42 PM IST 1 minute Read Link Copied എടപ്പാടി പളനിസാമി (PTI Photo/R Senthil Kumar) Mail This Article × Follow Us ചെന്നൈ ∙ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിക്ക് തമിഴ്നാട് രാഷ്ട്രീയത്തിൽ വീണ്ടും കനത്ത തിരിച്ചടി. മേയ് 13ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ മുഖ്യമന്ത്രി വിജയ്ക്ക് അനുകൂലമായി വോട്ട് ചെയ്ത 21 എഐഎഡിഎംകെ വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടിസ് തമിഴ്നാട് നിയമസഭാ സ്പീക്കർ ജെ.സി.ഡി. പ്രഭാകർ തള്ളി. What you should read next എഐഎഡിഎംകെയിലെ മുതിർന്ന നേതാക്കളായ ഷൺമുഖം, എസ്.പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള 25 എംഎൽഎമാർ പാർട്ടി വിപ്പ് ലംഘിച്ച് വിജയിന്റെ തമിഴക വെട്രി കഴകത്തിന് (ടിവികെ) അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ നിയമസഭയിൽ വിജയ് സർക്കാരിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 119ൽ നിന്ന് 144 ആയി ഉയരുകയും സർക്കാർ സുരക്ഷിത ഭൂരിപക്ഷം നേടുകയും ചെയ്തു. എടപ്പാടി പളനിസ്വാമിയോട് വിശ്വസ്തത പുലർത്തിയ 22 എംഎൽഎമാർ വിജയിനെതിരെയാണ് വോട്ട് ചെയ്തത്. എന്നാൽ, വോട്ടെടുപ്പിനു ശേഷം വിമതരിൽ 5 എംഎൽഎമാർ തിരികെ ഇപിഎസ് ക്യാംപിലേക്ക് മടങ്ങിയതോടെ നിലവിൽ പളനിസ്വാമിയെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 27 ആയി ഉയർന്നിട്ടുണ്ട്. നിയമപ്രകാരം മറ്റൊരു പാർട്ടിയിൽ ലയിക്കണമെങ്കിൽ നിയമസഭാ കക്ഷിയിലെ മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ വേണം. എഐഎഡിഎംകെയുടെ കാര്യത്തിൽ ഇതിന് 31 എംഎൽഎമാരുടെ പിന്തുണ ആവശ്യമാണ്. നിലവിൽ വിമതർക്ക് ആ സംഖ്യ തികയ്ക്കാനായിട്ടില്ല. എങ്കിലും ഇരുവിഭാഗവും പരസ്പരം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കറെ സമീപിക്കുകയായിരുന്നു. ഇതിൽ വിജയിനെ പിന്തുണച്ച 21 പേർക്കെതിരെയുള്ള ഹർജിയാണ് സ്പീക്കർ ഇപ്പോൾ തള്ളിയത്. ഇതിനിടെ വിമതരിൽ 4 എംഎൽഎമാർ കഴിഞ്ഞ ദിവസങ്ങളിൽ ഔദ്യോഗികമായി ടിവികെയിൽ ചേർന്നിരുന്നു. English Summary: No disqualification for 21 rebel AIADMK MLAs: In yet another setback to AIADMK General Secretary Edapaddi K Palaniswami, Tamil Nadu Speaker JCD Prabhakar on Tuesday dismissed the motion seeking disqualification of 21 party MLAs who had voted for Chief Minister C Joseph Vijay during the May 13 trust vote. For the uninitiated, at least 25 AIADMK MLAs of the camp led by "rebel" leaders Shanmugam and SP Velumani had voted in favour of the Vijay-led TVK, taking its eventual tally in the Assembly from 119 to 144, ensuring a comfortable majority for the actor-turned-politician. ×
