ഓൺലൈൻ ഡെസ്ക് Published: May 13, 2026 09:09 PM IST 1 minute Read Link Copied ഹോർമുസ് കടലിടുക്കിൽ ചരക്കു കപ്പൽ (Photo by Giuseppe CACACE / AFP) Mail This Article × Follow Us ടെഹ്‌റാൻ∙ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ അമേരിക്കൻ ആയുധങ്ങൾ പ്രാദേശിക സൈനിക താവളങ്ങളിലേക്ക് കടത്തിവിടാൻ ഇനി അനുവദിക്കില്ലെന്ന് ഇറാൻ സൈന്യം പ്രഖ്യാപിച്ചു. ജലപാതയുടെ പൂർണ നിയന്ത്രണം ഇറാൻ സായുധ സേനയുടെ സംയുക്ത മേൽനോട്ടത്തിലാണെന്ന് സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അക്രമിനിയ പറഞ്ഞു. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ആഗ്രഹിക്കുന്ന ഏത് രാജ്യവും ഇറാന്റെ സായുധ സേനയുടെ നിരീക്ഷണത്തിനു വിധേയമായിരിക്കണം. എങ്കിൽ മാത്രമേ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ സാധിക്കൂ എന്നും മുൻ സായുധ സേനാ മേധാവി മേജർ ജനറൽ അബ്ദുൽറഹീം മൂസവിയുടെ നാൽപതാം ചരമദിന ചടങ്ങിൽ സംസാരിക്കവേ അക്രമിനിയ പറഞ്ഞു. What you should read next അതേസമയം, യുഎസിനും പ്രസിഡന്റ് ഡോണൾഡ് ട്രംപിനും നേരെ ഐആർജിസി നാവികസേനാ ഡപ്യൂട്ടി സയീദ് സിയാഹ് സെറാനി കടുത്ത മുന്നറിയിപ്പ് നൽകി. അമേരിക്ക എന്തെങ്കിലും വിഡ്ഢിത്തം കാണിച്ചാൽ പേർഷ്യൻ ഉൾക്കടലിനെ അമേരിക്കൻ നാവികരുടെ ഏറ്റവും വലിയ ‘നീല ശ്മശാനം’ ആക്കി മാറ്റുമെന്നാണ് ഭീഷണി. മേഖലയിലെ 70 ശതമാനം യുഎസ് സൈനിക താവളങ്ങളും തകർക്കപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു. ഏപ്രിൽ 8ന് പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ തകർന്നാൽ ദീർഘകാല യുദ്ധത്തിന് ഇറാൻ സന്നദ്ധമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. What you should read next English Summary: Iran has declared it will no longer allow American weapons to pass through the strategic Strait of Hormuz to regional military bases. This move asserts Iran's complete control over the waterway, with any nation wishing to transit needing to be under Iranian observation for safe passage. ×
