Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
വി.ഡി.സതീശൻ മുഖ്യമന്ത്രി; പിണറായി വിജയൻ പ്രതിപക്ഷനേതാവ് – വായിക്കാം പ്രധാനവാർത്തകൾ

വി.ഡി.സതീശൻ മുഖ്യമന്ത്രി; പിണറായി വിജയൻ പ്രതിപക്ഷനേതാവ് – വായിക്കാം പ്രധാനവാർത്തകൾ

M
Manorama OnlineSource Link
about 2 hours ago
ഓൺലൈൻ ഡെസ്ക് Published: May 14, 2026 07:11 PM IST 1 minute Read Link Copied പ്രതിപക്ഷനേതാവ് പിണറായി വിജയൻ, മുഖ്യമന്ത്രി വി.ഡി.സതീശൻ. ചിത്രം: മനോരമ Mail This Article × Follow Us സംസ്ഥാനം ആകാംഷയോടെ കാത്തിരുന്ന പ്രഖ്യാപന ദിവസമായിരുന്നു ഇന്ന്. വി.‍ഡി.സതീശനെ കോൺഗ്രസ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ദിനം. അതിനൊപ്പം പ്രതിപക്ഷ നേതാവി പിണറായി വിജയനെ സിപിഎം തിരഞ്ഞെടുത്തെന്ന വാർത്തയും പുറത്തുവന്നു. അതിനിടെ സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ ചെന്നിത്തലയ്ക്ക് അതൃപ്തിയെന്ന വാർത്തയും എത്തി.  നീറ്റ് പരീക്ഷ പൂർണമായും നിർത്തലാക്കണമെന്ന് വിജയ് ആവശ്യപ്പെട്ടതും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രസ്താവനയും ശ്രദ്ധനേടി. ഇന്നത്തെ പ്രധാനവാർത്തകൾ ഒരിക്കൽ കൂടി വായിക്കാം.  സംസ്ഥാന മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് ഇക്കാര്യം ‍ഡൽഹിയിൽ വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുട‌െ സത്യപ്രതിജ്ഞ തിങ്കളാഴ്ചയുണ്ടാകുമെന്നാണു സൂചന. മുഖ്യമന്ത്രിയായി വി.ഡി.സതീശനെ കോണ്‍ഗ്രസ് തിരഞ്ഞെടുത്തതിനു പിന്നാലെ പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തിരഞ്ഞെടുത്ത് സിപിഎം . സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. ആദ്യമായാണ് പിണറായി വിജയന്‍ പ്രതിപക്ഷനേതൃ സ്ഥാനം ഏറ്റെടുക്കുന്നത്.  മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കാത്തതില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയില്‍ . ഡല്‍ഹിയില്‍ വി.ഡി.സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ, രാവിലെ മുതല്‍ വഴുതയ്ക്കാട്ടെ വീട്ടിലുണ്ടായിരുന്ന ചെന്നിത്തല കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലെത്താതെ പുറത്തേക്കു പോയി.  നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് പരീക്ഷ റദ്ദാക്കിയ പശ്ചാത്തലത്തിൽ, കേന്ദ്ര സർക്കാരിനെതിരെയും പരീക്ഷാ രീതിക്കെതിരെയും തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് രംഗത്ത് . നീറ്റ് പരീക്ഷ പൂർണമായും നിർത്തലാക്കണമെന്നും, പന്ത്രണ്ടാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്താൻ സംസ്ഥാനങ്ങളെ അനുവദിക്കണമെന്നും വിജയ് ആവശ്യപ്പെട്ടു.  വി.ഡി.സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിൽ‍ കടുത്ത അതൃപ്തിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. കീഴ്‍വഴക്കമോ ജനാധിപത്യരീതിയോ നോക്കിയിട്ടല്ല മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതെന്നും ഇക്കാര്യത്തിൽ മുസ്‌ലിം ലീഗ് സമ്മർദം ചെലുത്തിയത് ശരിയായില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. English Summary: Today's Recap - 14-05-2026 ×
പൂർണ്ണ വാർത്ത വായിക്കുക