ഓൺലൈൻ ഡെസ്ക് Published: May 21, 2026 06:22 PM IST 1 minute Read Link Copied മുജ്തബ ഖമനയി (Photo: KHAMENEI.IR / AFP) Mail This Article × Follow Us ടെഹ്റാൻ∙ സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യത്തിന് പുറത്തേക്ക് വിടാതെ ഇറാനിൽ തന്നെ നിലനിര്‍ത്തണമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ നിർദേശം. ഇറാനിലെ രണ്ട് മുതിർന്ന നേതാക്കളാണു ഇതുസംബന്ധിച്ച വിവരം പങ്കുവച്ചത്. യുറേനിയം നൽകിയാൽ ഭാവിയിൽ യുഎസ്–ഇസ്രയേൽ ആക്രമണങ്ങൾ ഇറാനെ കൂടുതൽ ദുർബലമാക്കുമെന്നാണു ഇറാന്റെ നിലപാട്. സമാധാന ചർച്ചകളിൽ യുഎസ് മുന്നോട്ട് വച്ച പ്രധാന ആവശ്യങ്ങളിലൊന്നിന്മേലാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്. ഇറാന്റെ നിലപാട് ട്രംപിനെ പ്രകോപിപ്പിച്ചേക്കാമെന്നും യുദ്ധം അവസാനിക്കുന്നത് ലക്ഷ്യമിട്ടുള്ള ചർച്ചകൾ കൂടുതൽ സങ്കീർണ്ണമായേക്കുമെന്നാണു വിലയിരുത്തൽ. What you should read next അണുവായുധം നിർമിക്കാൻ ആവശ്യമായ സമ്പുഷ്ടീകരിച്ച യുറേനിയം ഇറാൻ പുറത്തേക്ക് അയയ്ക്കുമെന്ന് ട്രംപ് തങ്ങൾക്ക് ഉറപ്പുനൽകിയതായി ഇസ്രയേൽ വാർത്താ ഏജൻസിയായ റോയിറ്റേഴ്സിനോട് പറഞ്ഞു. ഇറാൻ അണുവായുധങ്ങൾക്കായി ശ്രമിക്കുകയാണെന്നത് ഇസ്രയേലിന്റെയും യുഎസിന്റെയും ദീർഘകാലമായുള്ള ആരോപണമാണ്. സാധാരണ ഉപയോഗത്തിന് ആവശ്യമുള്ളതിനെക്കാൾ കൂടുതൽ യുറേനിയം ഇറാൻ സമ്പുഷ്ടീകരിക്കുന്നുണ്ടെന്നായിരുന്നു ഇവരുടെ വാദം. എന്നാൽ അണുവായുധങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നെന്ന ആരോപണം ഇറാൻ എല്ലാകാലത്തും നിഷേധിച്ചിരുന്നു. English Summary: Mujtaba Khamenei: Iran's Supreme Leader has issued a directive that the country's near-weapons-grade uranium should not be sent abroad, two senior Iranian sources said, hardening Tehran's stance on one of the main U.S. demands at peace talks. Ayatollah Mojtaba Khamenei's order could further frustrate U.S. President Donald Trump and complicate talks on ending the US-Israel war on Iran. ×
