ഓൺലൈൻ ഡെസ്ക് Published: June 05, 2026 09:32 AM IST Updated: June 05, 2026 10:11 AM IST 1 minute Read Link Copied പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും (Photo:SAUL LOEB / AFP) Mail This Article × Follow Us വാഷിങ്ടൻ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ല സുഹൃത്തെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് . ഇന്ത്യയുമായി ഉടൻ വ്യാപാരക്കരാറിൽ ഒപ്പുവയ്ക്കാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയടക്കം 53 രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് 12.5 % അധിക നികുതി ചുമത്താൻ ആലോചിക്കുന്നുവെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ വാക്കുകൾ. What you should read next ‘നമ്മൾ കരാറിലെത്തിച്ചേരും. കാരണം നിങ്ങളുടെ പ്രധാനമന്ത്രിയെ എനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹം എന്റെ നല്ല സുഹൃത്താണ്. ഞങ്ങൾ തമ്മിൽ വളരെ മികച്ച ബന്ധമാണുള്ളത്’–വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് പറഞ്ഞു. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. What you should read next കാലങ്ങളായി യുഎസ് നയങ്ങളെ ഇന്ത്യ ചൂഷണം ചെയ്യുകയായിരുന്നെന്നും തീരുവ ചുമത്തുകയും പുതിയ നയങ്ങൾ കൊണ്ടുവരുകയും ചെയ്തതോടെ ഈ സാഹചര്യം മാറിയെന്നും ട്രംപ് പറഞ്ഞു. വ്യാപാരക്കരാറുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്കായി യുഎസ് സംഘം ഈ ആഴ്ച തുടക്കത്തിൽ ഇന്ത്യയിലെത്തിയിരുന്നു. ഇരു വിഭാഗങ്ങളും സഹകരിച്ച് മുന്നോട്ടുപോകുന്നതായി കേന്ദ്ര വാണിജ്യ മന്ത്രാലയം പറഞ്ഞു. English Summary: Trump Confident of India-US Trade Deal Amidst Friendship: US President Donald Trump expressing confidence in reaching a trade deal with India soon, highlighting his strong friendship with Prime Minister Narendra Modi. This statement comes amidst discussions about potential new tariffs on products from 53 countries, including India, and follows a recent visit by a US delegation for trade talks. ×
