ഓൺലൈൻ ഡെസ്ക് Published: May 22, 2026 12:12 AM IST 1 minute Read Link Copied Representative Image, Photo credit: Tinnakorn Jorruang/Istock.com Mail This Article × Follow Us ന്യൂഡൽഹി∙ ഡൽഹിയിലെ ബട്‍ല ഹൗസ് പ്രദേശത്ത് 23കാരിയായ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട യുവാവ് വിവാഹ വാഗ്ദാനം നൽകി വിളിച്ചു വരുത്തി കൂട്ടബലാത്സംഗം ചെയ്തെന്നാണ് യുവതി വെളിപ്പെടുത്തിയത്. What you should read next 2021ലാണ് സാമൂഹിക മാധ്യമം വഴി സാഹിൽ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു യുവാവുമായി യുവതി സൗഹൃദത്തിലാകുന്നത്. എന്നാൽ പിന്നീട് അയാളുടെ യഥാർഥ പേര് ഫഹീം എന്നാണെന്ന് യുവതി മനസ്സിലാക്കി. താൻ സാമ്പത്തികമായി നല്ല നിലയിലാണെന്നും വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും പ്രതി യുവതിയോട് പറഞ്ഞു. പിന്നാലെ ബട്‍ല ഹൗസിലേക്ക് വരാൻ യുവാവ് ആവശ്യപ്പെട്ടു. അവിടെ വച്ചാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. ബലാത്സംഗ ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നും അത് കാണിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. മീററ്റിൽ വച്ച് വീണ്ടും തന്നെ സംഘം പീഡിപ്പിച്ചെന്നും യുവതി ആരോപിച്ചു. 2022ലാണ് സംഭവം നടന്നത്. What you should read next രക്തത്തിൽ അയാൾ തന്നെ മുക്കിയിരുന്നെന്നും മൃഗങ്ങളുടെ ഇറച്ചി തന്റെ ദേഹത്തേക്ക് വാരിയെറിഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നെന്നും യുവതി പരാതിയിൽ പറഞ്ഞു. ആയുധക്കടത്ത് ഇടപാടുകളിൽ ഫഹീമിനും സംഘത്തിനും ബന്ധമുണ്ടെന്ന് യുവതി പിന്നീട് കണ്ടെത്തിയിരുന്നു. ഇതിനിടെ യുവാവ് തന്നെ മതംമാറാൻ നിർബന്ധിപ്പിച്ചെന്നും യുവതി പൊലീസിന് മൊഴി നൽകിയെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. എഫ്ഐആർ അനുസരിച്ച് 2025-ൽ ഗുർഗ്രാം പൊലീസ് ഫഹീമിനെ അറസ്റ്റ് ചെയ്യുകയും, അതിജീവിതയുടെ ചിത്രങ്ങളും വിഡിയോകളും എടുത്ത മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ 4പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ഫഹീം തന്നെ വീണ്ടും ബന്ധപ്പെട്ടതായും ദുബായ് ആസ്ഥാനമായുള്ള നമ്പറിൽനിന്ന് ഭീഷണി കോളുകൾ വന്നതായും യുവതി ആരോപിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. English Summary: Delhi Woman Recounts Horrific Gang Rape : A 23-year-old Dalit woman in Delhi has reported a harrowing ordeal of gang rape, torture, and forced religious conversion. The incident began after she befriended a man on social media who later subjected her to severe physical and sexual abuse, including threats with animal meat and blood. ×
