ഓൺലൈൻ ഡെസ്ക് Published: May 27, 2026 10:35 PM IST 1 minute Read Link Copied പിണറായി വിജയന്റെ വസതിക്കുമുന്നിൽ ആളുകൾ തടിച്ചുക്കൂടിയപ്പോൾ. (ചിത്രം: മനോരമ) Mail This Article × Follow Us തിരുവനന്തപുരം∙ ‘ഇവൻമാരെ കൊല്ലടാ’ എന്നാക്രോശിച്ചു കൊണ്ട് സിപിഎം പ്രവർത്തകർ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതായി എഫ്ഐആർ. ഇ.ഡി അസി.ഡയറക്ടർ വി.സനത്ത് റെഡ്‍ഡിയുടെ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 189 (2), 191 (2), 191 (3), 190, 126 (2) അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. ഡ്യൂട്ടി തടസ്സപ്പെടുത്തണമെന്നും കൊല്ലണമെന്നുമുള്ള ഉദ്ദേശ്യത്തോടെ കണ്ടാലറിയാവുന്ന 300 ഓളം പേർ മാരകായുധങ്ങളുമായി സംഘം ചേർന്ന് ആക്രമിച്ചെന്ന് എഫ്ഐആറിൽ പറയുന്നു. പിണറായി വിജയന്റെ വസതിയിലെ റെയ്ഡിനുശേഷം ഗേറ്റിന് പുറത്തേക്ക് വാഹനത്തിൽ വന്നപ്പോഴാണ് ആക്രമണം ഉണ്ടായത്. വടി, കല്ല്, ഇഷ്ടിക തുടങ്ങിയ മാരകായുധങ്ങൾ കൊണ്ടായിരുന്നു ആക്രമണം. ഇ.ഡി ഉദ്യോഗസ്ഥനെ അടിച്ച് കൈയ്ക്ക് പരുക്കേൽപ്പിച്ചു. കല്ലു കൊണ്ട് എറിഞ്ഞു. കാർ ഓടിച്ച ഡ്രൈവറെ ഗുരുതരമായി പരുക്കേൽപ്പിച്ച് ഇഷ്ടിക കൊണ്ട് എറിഞ്ഞു കൊല്ലാൻ ശ്രമിച്ചു. What you should read next സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിലെയും സിആർപിഎഫിലെയും ഉദ്യോഗസ്ഥരെ വടികളും കല്ലും ഇഷ്ടികയും ഉപയോഗിച്ച് ആക്രമിച്ച് ഗുരുതര പരുക്കേൽപ്പിച്ചു. ഇ.ഡി ഉദ്യോഗസ്ഥരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി. ഇ.ഡി ഉദ്യോഗസ്ഥർ വന്ന വാഹനങ്ങൾ നശിപ്പിച്ചു. 300000 രൂപയുടെ നഷ്ടം സംഭവിച്ചതായും എഫ്ഐആറിൽ പറയുന്നു. ×
